മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമം; നെടുമങ്ങാടും തലശ്ശേരിയിലും ബോംബേറ്
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തടയാന്‍ ശ്രമിച്ചത്.
BY BSR3 Jan 2019 8:14 AM GMT
X
BSR3 Jan 2019 8:14 AM GMT
തിരുവനന്തപുരം: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത്. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ വാഹനം നിര്‍ത്താതെ ഓടിച്ചുപോയി. പൈലറ്റ് വാഹനത്തിലിടിച്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അതിനിടെ, ഹര്‍ത്താലില്‍ പലയിടത്തും സംഘപരിവാര അക്രമം തുടരുകയാണ്. നെടുമങ്ങാട് പോലിസ് സ്‌റ്റേഷനു സമീപം സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞു. അഞ്ച്് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തലശ്ശേരിക്കു സമീപം കൊളച്ചേരിയിലും ബോംബേറുണ്ടായി. പത്തനംതിട്ട അടൂരില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിനു നേരെ ഉച്ചയോടെ ആക്രമണമുണ്ടായി. കല്ലും കുപ്പിയും എറിയുകയായിരുന്നു. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെയും ആക്രമണമുണ്ടായി. ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു. അതിനിടെ, തൃശൂര്‍ വാടാനപ്പള്ളിയില്‍ ഹര്‍ത്താലിനിടെ അക്രമം നടത്താനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജനങ്ങളുടെ പ്രതിഷേധത്തിനിടെ കുത്തേറ്റു. സംഭവത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് ആരോപണമുണ്ട്. അക്രമികളെ തടയാന്‍ സംഘടിച്ചുനിന്ന എസ്ഡിപിഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റതെന്നാണു സൂചന. എടപ്പാളിലും ഹര്‍ത്താലനുകൂലികളെ ജനകീയ തടഞ്ഞ് തിരിച്ചയച്ചിരുന്നു.
Next Story
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT