ഹജ്ജ് നറുക്കെടുപ്പ് 12ന്
അവ്യക്തതകള്‍ നിറഞ്ഞ അപേക്ഷകള്‍ തിരുത്തുന്നതിനു നല്‍കിയ സമയം ഈ മാസം അഞ്ചിന് അവസാനിക്കുന്നതിനാലാണ് നറുക്കെടുപ്പ് 12ന് നടത്താന്‍ തീരുമാനിച്ചത്.
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് ജനുവരി 12ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. അവ്യക്തതകള്‍ നിറഞ്ഞ അപേക്ഷകള്‍ തിരുത്തുന്നതിനു നല്‍കിയ സമയം ഈ മാസം അഞ്ചിന് അവസാനിക്കുന്നതിനാലാണ് നറുക്കെടുപ്പ് 12ന് നടത്താന്‍ തീരുമാനിച്ചത്. ഹജ്ജ് നറുക്കെടുപ്പ്, വിമാന സര്‍വിസുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ യോഗം ചേര്‍ന്നു.
ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷകള്‍ സപ്തംബര്‍ 18 മുതല്‍ ഡിസംബര്‍ 19 വരെയാണ് സ്വീകരിച്ചത്. അപേക്ഷകളിലെ ഡാറ്റാ എന്‍ട്രികള്‍ പൂര്‍ത്തീകരിച്ച് ജനുവരിക്ക് മുന്‍പായി നറുക്കെടുപ്പ് നടത്താനായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം. എന്നാല്‍, അവ്യക്തമായ അപേക്ഷകളില്‍ തിരുത്തലുകള്‍ നടത്തി സമര്‍പ്പിക്കാന്‍ ജനുവരി അഞ്ചുവരെ സമയം അനുവദിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പ് തിയതി മാറ്റുകയായിരുന്നു.
കേരളത്തില്‍ ഈ വര്‍ഷം നെടുമ്പാശേരി, കരിപ്പൂര്‍ എന്നീ രണ്ടിടങ്ങളിലും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് അനുവദിച്ചിട്ടുണ്ട്. നിലവില്‍ നെടുമ്പാശേരിയില്‍ ആദ്യഘട്ടത്തിലും കരിപ്പൂരില്‍ രണ്ടാംഘട്ടത്തിലുമാണ് സര്‍വിസുകളുള്ളത്. പ്രവാസികളായ തീര്‍ഥാടകര്‍ ഏറെയുള്ളതു കരിപ്പൂരില്‍ നിന്നാണ്.
RELATED STORIES
ബെംഗളൂരുവിലെ ഈദ്ഗാഹ് ടവര്‍ ബാബരി മസ്ജിദ് മാതൃകയില്‍ തകര്‍ക്കുമെന്ന്...
11 Aug 2022 4:24 AM GMTമനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
11 Aug 2022 3:30 AM GMTജമ്മു കശ്മീരില്‍ സൈനിക ക്യാംപിന് നേരെ സായുധാക്രമണം; മൂന്നു സൈനികര്‍...
11 Aug 2022 3:05 AM GMTകരുവന്നൂര്‍ ബാങ്ക് ആസ്ഥാനത്തെ ഇഡി പരിശോധന അവസാനിച്ചു
11 Aug 2022 2:36 AM GMTകിഫ്ബിയിലെ ഇഡി ഇടപെടല്‍: തോമസ് ഐസക്കിന്റെയും ഇടതു എംഎല്‍എമാരുടേയും...
11 Aug 2022 2:16 AM GMTഅഫ്സാനയുടെ ആത്മഹത്യ: ഭര്‍തൃപീഡനം മൂലം, അമല്‍ പണം ആവശ്യപ്പെട്ട് നിരവധി ...
11 Aug 2022 1:05 AM GMT