Kerala

ഹജ്ജ് ക്യാംപിലേക്ക് സൗജന്യമായി അയ്യായിരം മാസ്‌ക് നല്‍കി വേള്‍ഡ് മലയാളി ഫെഡറേഷന്‍

ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്് ടി ബി നാസറില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ പി ടി അക്ബര്‍ മാസ്‌ക് ഏറ്റുവാങ്ങി. വരും ദിവസങ്ങളില്‍ ക്യാംപിലെത്തുന്ന തീര്‍ഥാടകര്‍ക്കു ഇത് നല്‍കും

ഹജ്ജ് ക്യാംപിലേക്ക് സൗജന്യമായി അയ്യായിരം മാസ്‌ക് നല്‍കി വേള്‍ഡ് മലയാളി ഫെഡറേഷന്‍
X

കൊച്ചി:നെടുമ്പാശ്ശേരി ഹജ്ജ് ക്യാപിലേക്ക് അയ്യായിരം മാസ്‌ക് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഇറ്റലി ചാപ്റ്റര്‍ സൗജന്യമായി നല്‍കി.ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്് ടി ബി നാസറില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ പി ടി അക്ബര്‍ മാസ്‌ക് ഏറ്റുവാങ്ങി. വരും ദിവസങ്ങളില്‍ ക്യാംപിലെത്തുന്ന തീര്‍ഥാടകര്‍ക്കു ഇത് നല്‍കും.

ചടങ്ങില്‍ ക്യാംപ് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി അസി. ജനറല്‍ കണ്‍വീനര്‍ എം എസ് അനസ് ഹാജി, ഡബ്ല്യ എം എഫ് ജില്ലാ പ്രസിഡന്റ്് രാജേഷ് മാത്യു, സെക്രട്ടറി റോയി വര്‍ഗ്ഗീസ്, ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി എന്‍ മുഹമ്മദലി, ഓര്‍ഗനൈിങ്ങ് കമ്മിറ്റി അംഗങ്ങളായ നൗഷാദ് മേത്തര്‍, ഷബീര്‍ മണക്കാടന്‍, ഷരീഫ് മണിയാട്ടുകുടി, ടി. കെ സലീം, നിയാസ് കരിമുകള്‍, സി എം നാസര്‍, അന്‍സാര്‍ കാലടി, കെ എം അബ്ദു റഹ്മാന്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it