Kerala

ഹാദിയയുടെ പിതാവ് അശോകന്‍ ബിജെപിയില്‍ ചേര്‍ന്നു

നിലവില്‍ ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് അശോകന്‍ പറഞ്ഞു. ഭാരതത്തിന്റെ നിലനില്‍പ്പിന് ബിജെപി അനിവാര്യമാണ്.

ഹാദിയയുടെ പിതാവ് അശോകന്‍ ബിജെപിയില്‍ ചേര്‍ന്നു
X


കോട്ടയം: ഹാദിയയുടെ പിതാവ് അശോകന്‍ ബിജെപിയില്‍ ചേര്‍ന്നു. വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസ്സില്‍ വച്ചാണ് അശോകന്‍ ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ അശോകന് പാര്‍ട്ടി അംഗത്വം നല്‍കി.

നിലവില്‍ ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് അശോകന്‍ പറഞ്ഞു. ഭാരതത്തിന്റെ നിലനില്‍പ്പിന് ബിജെപി അനിവാര്യമാണ്. ഹിന്ദു സംസ്‌കാരം സംരക്ഷിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. കോണ്‍ഗ്രസ് ഒരു പരിധിവരെ അങ്ങനെയാണെങ്കിലും അവരുടെ നിലപാടും പൂര്‍ണമല്ല. അതേസമയം ചൈനയ്ക്ക് കീ ജയ് വിളിക്കുന്ന കമ്മ്യൂണിസ്റ്റുകാരോട് യാതൊരു താല്‍പര്യവുമില്ലെന്നും അശോകന്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന അശോകന്‍ തന്റെ മകളുടെ മതപരിവര്‍ത്തന വിവാദത്തിന് ശേഷമാണ് ബിജെപിയുമായി അടുക്കുന്നത്. ഇസ്്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ഹാദിയയെ മാസങ്ങളോളം വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും പോലിസും സംരക്ഷണം ഒരുക്കി കൊടുത്തിട്ടും ബിജെപിയില്‍ ചേരാനുള്ള അശോകന്റെ തീരുമാനം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി. ഹാദിയയെ തടവില്‍ പാര്‍പ്പിച്ച സമയത്ത് സംഘ്പരിവാര്‍ നേതാക്കള്‍ക്ക് മാത്രമായിരുന്നു അശോകന്റെ വീട്ടില്‍ പ്രവേശനം അനുവദിച്ചിരുന്നത്.

ഹിന്ദു ഐക്യവേദി നേതാവ് ശശി കലയും രാഹുല്‍ ഈശ്വറും ഹാദിയയെ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് പോലും അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് സംഘ്പരിവാര്‍ നേതാക്കള്‍ അശോകന്റെ വീട്ടിലെത്തിയത്. ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്ന സമയത്ത് പോലിസ് സംരക്ഷണവും ഒരുക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് മുസ്്‌ലിം പോലിസുകാരെ മാറ്റുന്നതടക്കം സംഘ്പരിവാറിനെ പ്രീണിപ്പിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.




Next Story

RELATED STORIES

Share it