Kerala

ഗണ്‍മാന് കൊവിഡ്; മന്ത്രി എ കെ ബാലന്‍ ക്വാറന്റൈനില്‍

ഫെയ്‌സ്ബുക്കിലൂടെ മന്ത്രി എ കെ ബാലന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗണ്‍മാനോട് സമ്പര്‍ക്കത്തില്‍വന്ന സ്റ്റാഫുകളും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.

ഗണ്‍മാന് കൊവിഡ്; മന്ത്രി എ കെ ബാലന്‍ ക്വാറന്റൈനില്‍
X

തിരുവനന്തപുരം: ഗണ്‍മാന്‍മാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മന്ത്രി എ കെ ബാലന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഫെയ്‌സ്ബുക്കിലൂടെ മന്ത്രി എ കെ ബാലന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗണ്‍മാനോട് സമ്പര്‍ക്കത്തില്‍വന്ന സ്റ്റാഫുകളും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി മന്ത്രിയുടെ ഓഫിസ് രണ്ടുദിവസത്തേക്ക് അടയ്ക്കുകയും ചെയ്തു.

ആഗസ്ത് 14 മുതല്‍ 28 വരെ ഗണ്‍മാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായി മന്ത്രി എ കെ ബാലന്‍ അറിയിച്ചു. 24 നു നടന്ന നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് മന്ത്രിയും നിയമസഭയില്‍ വന്ന സ്റ്റാഫും ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. അന്ന് എല്ലാവരുടെയും ഫലം നെഗറ്റിവ് ആയിരുന്നു. ഓഫിസ് സംബന്ധമായ ജോലികള്‍ ഔദ്യോഗികവസതിയായ പമ്പയില്‍ തല്‍ക്കാലം ക്രമീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it