Kerala

കൊല്ലത്തെ മുൻ സബ്കലക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ

കഴിഞ്ഞ 17 മുതൽ ക്വാറന്റൈനിൽ പോകാൻ ഗൺമാന് നിർദ്ദേശം ലഭിച്ചിരുന്നു. എന്നാൽ പോലിസിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ വകവയ്ക്കാതെ ഇയാൾ പുറത്തിറങ്ങി നടക്കുകയായിരുന്നു.

കൊല്ലത്തെ മുൻ സബ്കലക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ
X

കൊല്ലം: കൊവിഡ് നിരീക്ഷണത്തിൽ കഴിയവേ ആരോഗ്യവകുപ്പ് നിർദേശം അവഗണിച്ച് നാട്ടിലേക്ക് മടങ്ങിയ കൊല്ലം മുൻ സബ് കലക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ. നാട്ടിലേക്ക് ഒളിച്ചു കടന്നതിന് സബ്കളക്ടർ അനുപം മിശ്രയെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ 17 മുതൽ ക്വാറന്റൈനിൽ പോകാൻ ഗൺമാന് നിർദ്ദേശം ലഭിച്ചിരുന്നു. എന്നാൽ പോലിസിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ വകവയ്ക്കാതെ ഇയാൾ പുറത്തിറങ്ങി നടക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ക്വാറന്റൈൻ ലംഘിച്ചതിന് ഇയാൾക്കെതിരെ നടപടിയെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ പതിനേഴാം തീയതിയാണ് വിദേശത്തു നിന്നെത്തിയ സബ്കലക്ടർ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും തിരിച്ച് കൊല്ലത്ത് എത്തിയത്. ഗൺമാൻ സുജിത്തും ഡ്രൈവറും ചേർന്നാണ് കൊല്ലത്ത് നിന്നും സബ്കലക്ടറെ സ്വീകരിക്കാൻ പോയത്. വിദേശത്ത് നിന്ന് എത്തിയ വ്യക്തിയായതുകൊണ്ട് തന്നെ സബ്കലക്ടറോടും അദ്ദേഹത്തെ സ്വീകരിക്കാൻ ചെന്ന ഡ്രൈവറോടും ഗൺമാനോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു.

എന്നാൽ ക്വാറന്റൈനിൽ പോകാൻ തയ്യാറാകാതെ സബ്കലക്ടർ ഇവിടെ നിന്നും മുങ്ങി കാൺപൂരിലെ വീട്ടിലേക്ക് പോയി. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം സർക്കാർ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഡ്രൈവർക്കും ഗൺമാനും എതിരെ ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.

Next Story

RELATED STORIES

Share it