Kerala

അറിവും വിവേകവും കൊണ്ട് രാജ്യത്തിന് കാവലാവുക: എംഎസ്എം ഹൈസെക്

അറിവും വിവേകവും കൊണ്ട് രാജ്യത്തിന് കാവലാവുക: എംഎസ്എം ഹൈസെക്
X

പരപ്പനങ്ങാടി: രാജ്യത്തെ പൗരത്വനിലപാടുകളും സാമ്പത്തിക പ്രതിസന്ധികളും ഉയര്‍ന്നു കൊണ്ടിരിക്കുന്ന സമകാലിക പ്രശ്‌നങ്ങളില്‍ അറിവും വിവേകവും കൈമുതലാക്കി വിദ്യാര്‍ഥികള്‍ രാജ്യത്തിന് കാവലാവണമെന്ന് എംഎസ്എം ഹൈസെക് സമ്മേളനം ആവശ്യപ്പെട്ടു. എംഎസ്എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി നടത്തിയ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനം പി കെ അബ്ദുറബ്ബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ ലഹരിയും അശ്ലീലതകളും ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നത് വഴി സാംസ്‌കാരിക ക്രമങ്ങള്‍ തകിടം മറിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ കരുത്തിയിക്കണമെന്നും കര്‍മശേഷി സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നവരായി പുതു തലമുറ മാറണമെന്നും അദ്ദേഹം പറഞ്ഞു. കെഎന്‍എം മലപ്പുറം വെസ്റ്റ് ജില്ലാ കണ്‍വീനര്‍ എന്‍ കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് കുട്ടി മുന്‍ഷി, മാനു ഹാജി, ഹംസ മാസ്റ്റര്‍, നസീം വേങ്ങര സംസാരിച്ചു. ഉനൈസ് പാപ്പിനിശ്ശേരി, അലി ഷാക്കിര്‍ മുണ്ടേരി, അബ്ദുഷുക്കൂര്‍ സ്വലാഹി, എംഎസ്എം സംസ്ഥാന സെക്രട്ടറി സൈഫുദ്ദീന്‍ സ്വലാഹി സംസാരിച്ചു.

ലഹരി ഉപയോഗത്തെ കുറിച്ച് സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഫിലിപ്പ് മമ്പാട് ബോധവല്‍ക്കരണം നടത്തി. ജില്ലാ പ്രസിഡന്റ് യാസിര്‍ സ്വലാഹി, സെക്രട്ടറി ഷഫീക് ഹസന്‍, ഖജാഞ്ചി മഹ്‌സൂം അഹ്മദ്, ഓര്‍ഗനൈസിങ് സെക്രട്ടറി മുസ്തഫ സ്വലാഹി, നബീല്‍ സ്വലാഹി സംസാരിച്ചു. സമാപന സമ്മേളനം കെഎന്‍എം മലപ്പുറം വെസ്റ്റ് ജില്ലാ ചെയര്‍മാന്‍ ഡോ. പി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മക്കയില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ മികച്ച വിജയം നേടിയ ഹാഫിസ് ഷഹീന്‍ ബിന്‍ ഹംസയെ കെഎന്‍എം ജില്ലാ സമിതി ആദരിച്ചു. എംഎസ്എം സിആര്‍ഇ ആദ്യ സെമസ്റ്റര്‍ പരീക്ഷാ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഐഎസ്എം ജില്ലാ പ്രസിഡന്റ് നജീബ് പുത്തൂര്‍ പള്ളിക്കല്‍, എംഎസ്എം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സുഹ്ഫി ഇംറാന്‍ സ്വലാഹി, അജ്മല്‍ ചേളാരി, സലിം അംലസ്, അദീബ് സ്വലാഹി, സഹീല്‍ താനാളൂര്‍, അല്‍ത്താഫ് കളിയാട്ടമുക്ക്, മിസ്ഹബ് പരപ്പനങ്ങാടി, റഹീസ് ഇരിമ്പിളിയം മുഹാജിര്‍ വളവന്നൂര്‍ സംസാരിച്ചു.


Next Story

RELATED STORIES

Share it