- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂന്നു വയസുകാരിയുടെ ദേഹത്തേക്ക് മുത്തച്ഛൻ തിളച്ച മീൻകറി ഒഴിച്ചു
ഹൈദരാബാദിൽ ഡോക്ടറായ ഭർത്താവ് ഗുജറാത്ത് സ്വദേശിനിയായ തന്നെ പ്രണയ വിവാഹം ചെയ്തതു മുതൽ ഉണ്ടായ പ്രശ്നങ്ങളാണ് ഇന്നലെ നടന്ന ദാരുണമായ സംഭവത്തിലേക്ക് എത്തിയതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.

തിരുവനന്തപുരം: മൂന്നു വയസുകാരിയുടെ ദേഹത്തേക്ക് ബന്ധുക്കൾ തിളച്ച മീൻകറി ഒഴിച്ച് പൊള്ളലേൽപ്പിച്ചു. 35 ശതമാനത്തോളം പൊള്ളലേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിൽസയിലാണ്. കൊല്ലം കണ്ണനല്ലൂരിലാണ് ഈ കൊടും ക്രൂരത നടന്നത്. മുത്തച്ഛനും പിതൃസഹോദരിയും ചേർന്നാണ് തിളച്ച മീൻകറി കുഞ്ഞിന്റെ ദേഹത്ത് ഒഴിച്ചതെന്ന് അമ്മ പറഞ്ഞു. മുത്തച്ഛനും പിതൃസഹോദരിക്കുമെതിരെ കൊലപാതക ശ്രമത്തിന് കണ്ണനല്ലൂർ പോലിസ് കേസെടുത്തു.
കുഞ്ഞിന്റെ രഹസ്യഭാഗങ്ങളിൽ വരെ പൊള്ളലേറ്റതായി ഡോക്ടർമാർ പറയുന്നു. ആന്തരിക അവയവങ്ങൾക്കൊന്നും പ്രശ്നങ്ങളില്ല. പൊള്ളലായതിനാൽ വരും ദിവസങ്ങളിൽ ആരോഗ്യസ്ഥിതി മോശമാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഡോക്ടർമാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മുത്തച്ഛനെ വ്യാഴാഴ്ച തന്നെ കണ്ണനല്ലൂർ പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുത്തച്ഛനും പിതൃസഹോദരിക്കുമെതിരെ 307-ാം വകുപ്പ് പ്രകാരം കൊലപാതക ശ്രമത്തിനടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ് ചാർജ് ചെയ്തിട്ടുള്ളത്.
ഹൈദരാബാദിൽ ഡോക്ടറായ ഭർത്താവ് ഗുജറാത്ത് സ്വദേശിനിയായ തന്നെ പ്രണയ വിവാഹം ചെയ്തതു മുതൽ ഉണ്ടായ പ്രശ്നങ്ങളാണ് ഇന്നലെ നടന്ന ദാരുണമായ സംഭവത്തിലേക്ക് എത്തിയതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. മുത്തച്ഛനെയും പിതൃസഹോദരിയേയും പേടിച്ച് കുട്ടി ബെഡ്റൂമിലേക്ക് ഒടിക്കയറി തൻ്റെ തോളിൽ കിടക്കുകയായിരുന്നു. പിന്നാലെയെത്തിയ ഭർത്താവിന്റെ അച്ഛൻ ഉടുപ്പിൽ കുത്തിപ്പിടിക്കുകയും തല്ലുകയും ചെയ്ത ശേഷം കുഞ്ഞിന്റെ ദേഹത്തേക്ക് തിളച്ച മീൻകറി ഒഴിച്ചുവെന്നും അമ്മ പറയുന്നു. ഒരു വർഷം മുമ്പാണ് ഇവർ കൊല്ലത്ത് ഭർത്താവിന്റെ വീട്ടിലേക്ക് താമസം മാറിയത്. അന്നുമുതൽ പല തരത്തിലുള്ള ഗാർഹിക പീഡനങ്ങൾക്ക് ഇരയാവുന്നതായി കുട്ടിയുടെ മാതാവ് പറയുന്നു. ഇന്നലെ വൈകുന്നേരവും സമാനമായ പ്രശ്നങ്ങളുണ്ടായി.
സർക്കാർ സർവീസിൽ ഉണ്ടായിരുന്ന ആളാണ് മുത്തച്ഛൻ. പിതൃസഹോദരിക്കും നല്ല വിദ്യാഭ്യാസമുണ്ട്. വിവരവും വിദ്യാഭ്യാസവും ഉണ്ടായിരുന്നവരായിട്ടും ഇവരുടെ ഭാഗത്തു നിന്നും ഇത്തരത്തിൽ ഒരു പ്രവർത്തിയുണ്ടായത് ഞെട്ടലുണ്ടാക്കുന്നതായി ബാലവകാശ കമ്മീഷൻ പി സുരേഷ് പറഞ്ഞു. വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കും. ഡിജിപിയും ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയുമടക്കം ബന്ധപ്പെട്ട എല്ലാവരിൽ നിന്നും ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെടും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















