വിഴിഞ്ഞം: ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപോര്‍ട് സര്‍ക്കാര്‍ പുറത്തുവിടണമെന്ന്് മുന്‍ തുറമുഖ വകുപ്പ് മന്ത്രി കെ ബാബു
കൊച്ചി: വിഴിഞ്ഞം തുറമുഖ കരാറിലെ അഴിമതി ആരോപണം അന്വേഷിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപോര്‍ട് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ തുറമുഖ വകുപ്പ് മന്ത്രി കൂടിയായിരുന്ന കെ ബാബു.വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം ശരിയായിരുന്നു എന്ന് തെളിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. സംസ്ഥാനത്തിന്റെ താല്‍്പര്യം മാത്രമാണ് തങ്ങള്‍ പരിഗണിച്ചത്. വിഴിഞ്ഞം മലയാളിയുടെ സ്വപ്ന പദ്ധതിയാണ്. തങ്ങള്‍ അന്ന് ആ തീരുമാനമെടുത്തില്ലായിരുന്നു എങ്കില്‍ വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകില്ലായിരുന്നു. വേണമെങ്കില്‍ ഒരു കൂട്ടരുടെ ഗൂഢമായ താല്‍്പര്യങ്ങള്‍ക്ക് വശംവദരായി അവരുടെ ആരോപണങ്ങള്‍ക്ക് മുമ്പില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് മുട്ടുമടക്കാമായിരുന്നു. എന്നാല്‍ തങ്ങള്‍ പദ്ധതിയുമായി മുന്നോട്ടു പോയി. ഇന്ന് ആ തീരുമാനം ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെയും വകുപ്പ് മന്ത്രി എന്ന നിലയില്‍ തന്നെയും വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ അഴിമതിക്കാരെന്ന് മുദ്രകുത്തിയവരുടെ നിലപാടുകള്‍ ഇനിയെങ്കിലും അവര്‍ തിരുത്തണമെന്നും കെ ബാബു ആവശ്യപ്പെട്ടു
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMTഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും...
27 March 2023 7:43 AM GMTഉമ്മന്‍ചാണ്ടി വധശ്രമം: സിഒടി നസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍...
27 March 2023 6:38 AM GMTസ്വതസിദ്ധമായ ശൈലികൊണ്ട് മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരന്;...
26 March 2023 5:40 PM GMTബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMT