Kerala

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിനു കടിഞ്ഞാണിട്ട് സർക്കാർ

സർക്കാരിന്റെ അറിവില്ലാതെ തസ്തിക നിർണയിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് ഭേദഗതി കൊണ്ടുവരുന്നത്. എയ്ഡഡ് സ്‌കൂളുകളിൽ പുതിയതായുണ്ടാക്കിയ തസ്തികകളെക്കുറിച്ചും അന്വേഷിക്കും.

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിനു കടിഞ്ഞാണിട്ട് സർക്കാർ
X

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിനു കടിഞ്ഞാണിട്ട് സർക്കാർ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് സർക്കാർ തസ്തിക നിയന്ത്രണം ഏർപ്പെടുത്തുന്നത്. സർക്കാരിന്റെ അറിവില്ലാതെ തസ്തിക നിർണയിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് ഭേദഗതി കൊണ്ടുവരുന്നത്. എയ്ഡഡ് സ്‌കൂളുകളിൽ പുതിയതായുണ്ടാക്കിയ തസ്തികകളെക്കുറിച്ചും അന്വേഷിക്കും.

ഈ സർക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകളിലായി 17,614 പുതിയ തസ്തികളാണ് സൃഷ്ടിച്ചത്‌. എന്നാൽ, സർക്കാരിന്റെ അറിവോ പരിശോധനയോ ഇല്ലാതെ സർക്കാർ എയ്ഡഡ് സ്‌കൂളുകളിലായി മാത്രം 18119 തസ്തികകൾ സൃഷ്ടിക്കപ്പെട്ടു. കൂടാതെ 13255 പേർ തസ്തികയില്ലാതെ സംരക്ഷിത അധ്യാപകരായി തുടരുന്നുമുണ്ട്. ഈ കണക്കുകൾ ചൂണ്ടിക്കാട്ടി അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം ഇന്നലെ അവതരിപ്പിച്ച ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു.

എൽപി വിഭാഗത്തിൽ 30 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന നിലയിലും യുപിയിൽ 35 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന നിലയിലുമാണ് അധ്യാപക നിയമനം. ഒരു കുട്ടി അധികമായി പ്രവേശനം നേടിയാൽ പോലും എഇഒയുടെ അംഗീകാരത്തോടെ പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കാം. ഇതു നിർത്തലാക്കാനാണ് സർക്കാരിന്റെ നീക്കം. ഇതോടെ അനുപാതത്തേക്കാൾ വിദ്യാർത്ഥികൾ കൂടുതലുണ്ടെങ്കിൽ സർക്കാരിന്റെ അനുമതിയില്ലാതെ പുതിയ തസ്തിക സൃഷ്ടിക്കുന്നതിനോ നിയമനം നടത്തുന്നതിനോ മാനേജ്മെന്റിനു കഴിയാതെ വരും.

Next Story

RELATED STORIES

Share it