Kerala

ട്യൂഷന്‍ സെന്ററില്‍ വരുത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

മണക്കാട് അമ്പലത്തറ ടിസി 48/809(2) കോവിലുവിളാകം വീട്ടില്‍ മനു എന്നുവിളിക്കുന്ന മനോജാണ് ഫോര്‍ട്ട് പോലിസിന്റെ പിടിയിലായത് . പൊതുമരാമത്ത് വകുപ്പിന്റെ നന്തന്‍കോട് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ട് ഡയറക്ടര്‍ ഓഫിസ് ക്ലാര്‍ക്കാണ് ഇയാള്‍.

ട്യൂഷന്‍ സെന്ററില്‍ വരുത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ ട്യൂഷന്‍ സെന്ററില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റിലായി. മണക്കാട് അമ്പലത്തറ ടിസി 48/809(2) കോവിലുവിളാകം വീട്ടില്‍ മനു എന്നുവിളിക്കുന്ന മനോജ് (38) ആണ് ഫോര്‍ട്ട് പോലിസിന്റെ പിടിയിലായത് . പൊതുമരാമത്ത് വകുപ്പിന്റെ നന്തന്‍കോട് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ട് ഡയറക്ടര്‍ ഓഫിസ് ക്ലാര്‍ക്കാണ് ഇയാള്‍.

ഇദ്ദേഹം പ്രിന്‍സിപ്പിലായ എജ്യു മാസ്റ്റേഴ്‌സ് അക്കാദമിയിലെ വിദ്യാര്‍ഥിനിയെ ആണ് പീഡിപ്പിച്ചത്. മനോജിന്റെ ഭാര്യ ശാലിനി ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി മനോജിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ട്യൂഷന് വരുന്ന വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇയാള്‍ എടുത്തതായി കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി കണ്ടെത്തിയത്. ചിത്രങ്ങള്‍ മനോജിന്റെ ഭാര്യ കണ്ടതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നു പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it