യൂനിവേഴ്സിറ്റി കോളജിലെ ക്രമക്കേട്; കേരളാ വിസിയേയും പി.എസ്.സി ചെയർമാനെയും ഗവർണർ വിളിപ്പിച്ചു

പ്രതിപക്ഷനേതാവിന്റെ പരാതികളിൽ വിശദീകരണം തേടുന്നതിനു വേണ്ടിയാണ് ഇവരെ വിളിപ്പിച്ചത്. പി.എസ്.സി ചെയർമാൻ തിരുവനന്തപുരത്തില്ലാത്തതിനാൽ തിങ്കളാഴ്ച രാജ്ഭവനിലെത്താനാണ് സാധ്യത. അതേസമയം ഇന്ന് വൈകീട്ട് നാലുമണിക്ക് വൈസ് ചാൻസലർ രാജ്ഭവനിലെത്തിയേക്കും.

യൂനിവേഴ്സിറ്റി കോളജിലെ ക്രമക്കേട്; കേരളാ വിസിയേയും പി.എസ്.സി ചെയർമാനെയും ഗവർണർ വിളിപ്പിച്ചു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വധശ്രമവുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും ഗവർണറുടെ ഇടപെടൽ. കേരളാ സർവകലാശാല വൈസ് ചാൻസലറേയും പി.എസ്.സി ചെയർമാനെയും ഗവർണർ വിളിപ്പിച്ചു. ഗവർണറുടെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജഭവനിലെത്തി ഗവർണറെ കണ്ടതിനു പിന്നാലെെയാണ് ഇരുവരെയും ഗവർണർ വിളിപ്പിച്ചത്.

പ്രതിപക്ഷനേതാവിന്റെ പരാതികളിൽ വിശദീകരണം തേടുന്നതിനു വേണ്ടിയാണ് ഇവരെ വിളിപ്പിച്ചത്. പി.എസ്.സി ചെയർമാൻ തിരുവനന്തപുരത്തില്ലാത്തതിനാൽ തിങ്കളാഴ്ച രാജ്ഭവനിലെത്താനാണ് സാധ്യത. അതേസമയം ഇന്ന് വൈകീട്ട് നാലുമണിക്ക് വൈസ് ചാൻസലർ രാജ്ഭവനിലെത്തിയേക്കും.

പി.എസ്.സിയിൽ ക്രമക്കേടുണ്ടെന്നും ഉത്തരക്കടലാസുകൾ കണ്ടെത്തിയതോടെ കേരള സർവകലാശാലയുടെ സുതാര്യതയില്ലായ്മ പുറത്തുവന്നുവെന്നുമാണ് പ്രതിപക്ഷനേതാവ് ഗവർണറോട് ഉന്നയിച്ചത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പ്രതിപക്ഷ നേതാവ് ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നത്.

RELATED STORIES

Share it
Top