Kerala

കൊവിഡ് ഇതര രോഗികള്‍ക്കായി ചികില്‍സാ പദ്ധതിയുമായി സര്‍ക്കാര്‍

ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സ, ഡയാലിസ് തുടങ്ങിയവ മുടക്കമില്ലാതെ മുന്നോട്ട് പോകാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

കൊവിഡ് ഇതര രോഗികള്‍ക്കായി ചികില്‍സാ പദ്ധതിയുമായി സര്‍ക്കാര്‍
X

തിരുവനന്തപുരം: കൊവിഡ് രോഗബാധ വര്‍ധിക്കുന്നതിനിടയിലും മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സ ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനങ്ങളുമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍. ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യറാക്കിയാണ് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം. ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സ, ഡയാലിസ് തുടങ്ങിയവ മുടക്കമില്ലാതെ മുന്നോട്ട് പോകാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ദിശ വഴി ഡോക്ടര്‍മാരുടെ സേവനം ഫോണ്‍ വഴി 24 മണിക്കൂറും ഒരുക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളില്‍ പുതിയ കര്‍മ്മ പദ്ധതിഇതിനു പുറമെ ഈ സജ്ജീവനി എന്ന പേരില്‍ ടെലി മെഡിസിന്‍ പദ്ധതിയും ആരോഗ്യ വകുപ്പ് ആരംഭിച്ചു. ഇതിലൂടെ വീഡിയോ കോളിലൂടെ ഡോക്ടര്‍മാരെ കണ്ട് ചികിത്സ തേടാം. അതേ സമയം ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണവും കുറവാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ഇതുവരെ 6700 താല്‍കാലിക തസ്തികളാണ് ആരോഗ്യ വകുപ്പില്‍ സര്‍ക്കാര്‍ സൃഷ്ടിച്ചത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, നഴ്‌സിങ് അസിസ്റ്റന്റുമാര്‍ തുടങ്ങിയ തസ്തികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവയിലേക്കുള്ള നിയമനങ്ങള്‍ തുടരുകയാണ്.അടിയന്തര സാഹചര്യം പരിഗണിച്ച് 276 ഡോക്ടര്‍മാരെയും പി.എസ്.സി വഴി നേരത്തെ നിയമിച്ചിരുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സമുഹ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും നിയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. റിട്ടേയര്‍ഡ് ആയ മുന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട് . അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതലായി കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ചികിത്സ സംവിധാനങ്ങളെ ബാധിക്കുമോ എന്ന് ആശങ്കയും ഉയരുന്നുണ്ട്.

Next Story

RELATED STORIES

Share it