Kerala

ബെ​വ്ക്യൂ ആ​പ്പ് പി​ൻ​വ​ലി​ക്കി​ല്ല; സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രിക്കും

സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ൾ ഇന്നലെ തു​റ​ന്നെ​ങ്കി​ലും ആ​പ്പി​ലെ പാ​ക​പ്പി​ഴ​ക​ൾ മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ​വ​രെ വ​ല​ച്ചി​രു​ന്നു.

ബെ​വ്ക്യൂ ആ​പ്പ് പി​ൻ​വ​ലി​ക്കി​ല്ല; സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രിക്കും
X

തി​രു​വ​ന​ന്ത​പു​രം: ഓൺലൈനായി മദ്യം വിൽക്കുന്നതിന് ആരംഭിച്ച ബെ​വ്ക്യൂ ആ​പ്പ് പി​ൻ​വ​ലി​ക്കി​ല്ല. എ​ക്സൈ​സ് മ​ന്ത്രി ടി ​പി രാ​മ​കൃ​ഷ്ണ​ൻ വി​ളിച്ചുചേർത്ത ഉന്നതതല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ആ​പ്പി​ലെ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രിച്ച് ആപ്പ് വഴി മദ്യത്തിന് ബുക്കിങ് തുടരും. ബാ​ർ ഉ​ട​മ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​പ്പ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ൾ ഇന്നലെ തു​റ​ന്നെ​ങ്കി​ലും ആ​പ്പി​ലെ പാ​ക​പ്പി​ഴ​ക​ൾ മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ​വ​രെ വ​ല​ച്ചി​രു​ന്നു. ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​ലും പാ​സ്‌​വേ​ഡ് ല​ഭി​ക്കു​ന്ന​തി​ലും സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ വ​ന്ന​തോ​ടെ തുടർച്ചയായി രണ്ടാം ദിവസവും ബു​ക്കിങ് തടസ്സപ്പെട്ടിരുന്നു. ഒ​ടി​പി ല​ഭി​ക്കാ​ത്ത​താ​ണ് ഓ​ണ്‍​ലൈ​ൻ ബു​ക്കിങ്ങി​നു പ്ര​ധാ​ന ത​ട​സ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

Next Story

RELATED STORIES

Share it