- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാമ്പത്തിക പ്രതിസന്ധിക്ക് ബദല്‍ വഴികള്‍ തേടി സര്‍ക്കാര്‍
സാലറി ചലഞ്ച് നടപ്പാക്കുന്നതിന് പകരമായി ഡിഎ കുടിശിക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാന്‍ ആലോചന. സാലറി ചലഞ്ചിന് ബദല്‍വഴികള്‍ തേടുന്നതിന്റെ ഭാഗമായി ധനമന്ത്രി വിവിധ വകുപ്പ് മേധാവികളുമായി കൂടിയാലോചനകള്‍ നടത്തും.

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് ബദല്‍ വഴികള്‍ തേടി സര്‍ക്കാര്‍. സാലറി ചലഞ്ച് നടപ്പാക്കുന്നതിന് പകരമായി ഡിഎ കുടിശിക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാന്‍ ആലോചന. സാലറി ചലഞ്ചിന് ബദല്‍വഴികള്‍ തേടുന്നതിന്റെ ഭാഗമായി ധനമന്ത്രി വിവിധ വകുപ്പ് മേധാവികളുമായി കൂടിയാലോചനകള്‍ നടത്തും. അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷമാവും ഉണ്ടാവുക.
ദുരിതാശ്വാസ ഫണ്ട് വകമാറ്റി എന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയ സാഹചര്യത്തില്‍ ജീവനക്കാര്‍ ഒറ്റക്കെട്ടായി സാലറി ചലഞ്ചിനെ പിന്തുണയ്ക്കുമോയെന്ന കാര്യത്തില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. കേന്ദ്രസഹായമോ പ്രതീക്ഷിക്കുന്ന വായ്പയോ ലഭ്യമായില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത മാസത്തെ ശമ്പള വിതരണം പ്രതിസന്ധിയിലാകും. ഇതോടെ ഏപ്രിലിലെ ശമ്പളത്തിന്റെ വിതരണം നിയന്ത്രിക്കാന്‍ ധനവകുപ്പ് ആലോചന തുടങ്ങി. മറ്റു സംസ്ഥാനങ്ങള്‍ എന്തു ചെയ്യുന്നു എന്നു കൂടി അറിഞ്ഞ ശേഷമാകും അന്തിമ തീരുമാനം.
ലീവ് സറണ്ടര്‍ തല്‍ക്കാലം അനുവദിക്കേണ്ട എന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്. അടുത്ത മാസം ശമ്പളം കൊടുക്കാന്‍ പണമില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മാസമാദ്യം 15 ദിവസത്തെ ശമ്പളം മാത്രം നല്‍കുന്നതിനെ പറ്റിയാണ് ഇപ്പോള്‍ ആലോചന. ഇതുപോലെ മെയിലെ ശമ്പള വിതരണവും നിയന്ത്രിച്ചാല്‍ സാലറി ചാലഞ്ച് വഴി ഉദ്ദേശിച്ച ഫലം ലഭിക്കും. നേരത്തെ പ്രഖ്യാപിച്ച, പല ഗഡുക്കളായി ഒരു മാസത്തെ ശമ്പളം പിടിക്കുന്ന സാലറി ചാലഞ്ച് നടക്കാതിരുന്നാലാണ് ഈ മാര്‍ഗം സ്വീകരിക്കുക.
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന പ്രതീക്ഷ ഇപ്പോഴും സംസ്ഥാന സര്‍ക്കാരിനുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ ശമ്പള വിതരണം എങ്ങനെ നടത്തുന്നുവെന്നതും ധനവകുപ്പ് നിരീക്ഷിക്കുന്നു. ഇതെല്ലാം വിലയിരുത്തിയ ശേഷമാകും ധനവകുപ്പ് ശമ്പള വിതരണം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















