കോഴിക്കറിയില്‍ വരെ സ്വര്‍ണ കടത്ത്; അന്തം വിട്ട് വിമാനത്താവള അധികൃതര്‍
പലരൂപത്തില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതരുടെ കണ്ണുവെട്ടിക്കാന്‍ ഇപ്പോള്‍ കോഴിക്കറിയില്‍ വരെ സ്വര്‍ണം ഒളിപ്പിച്ചുകടത്തുന്ന തന്ത്രങ്ങളാണ് കടത്തുകാര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വിമാനത്താവള അധികൃതരെ ഞെട്ടിച്ചുകൊണ്ട് കോഴിക്കറിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് തടയാന്‍ അധികൃതര്‍ പതിനെട്ടടവും പയറ്റുമ്പോള്‍ അതിനെ മറികടക്കുന്ന വിധത്തില്‍ പുതിയ തന്ത്രങ്ങളാണ് സ്വര്‍ണക്കടത്തുകാര്‍ സ്വീകരിക്കുന്നത്. പലരൂപത്തില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതരുടെ കണ്ണുവെട്ടിക്കാന്‍ ഇപ്പോള്‍ കോഴിക്കറിയില്‍ വരെ സ്വര്‍ണം ഒളിപ്പിച്ചുകടത്തുന്ന തന്ത്രങ്ങളാണ് കടത്തുകാര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വിമാനത്താവള അധികൃതരെ ഞെട്ടിച്ചുകൊണ്ട് കോഴിക്കറിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. എന്നാല്‍, ഇതിലും പിടിവീണു. ഗാസിയാബാദ് സ്വദേശിനിയുടെ ബാഗില്‍നിന്നാണ് കഴിഞ്ഞ ദിവസം കോഴിക്കറിയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചത്്. കറിവച്ച കോഴിയുടെ എല്ലിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
എക്‌സ്‌റേ പരിശോധനയില്‍ എല്ലിനു അസാധാരണമാംവിധം വലിപ്പം തോന്നിയതിനെ തുടര്‍ന്ന് എല്ലുകള്‍ കഴുകി വിശദമായി നടത്തിയ പരിശോധനയിലാണ് ഉളളില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണം കണ്ടെത്തിയത്. 108 പീസ് സ്വര്‍ണമുണ്ടായിരുന്നു. 146 ഗ്രാം തൂക്കം വരും. ഇതുകൂടാതെ അനധികൃമായി കടത്താന്‍ ശ്രമിച്ച 1.91 കോടി രൂപയുടെ സ്വര്‍ണം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വിമാനത്തിന്റെ ശുചിമുറിയിലെ വെയ്സ്റ്റ് ബിന്നില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യാത്രക്കാരെ പിടികൂടാനായില്ല. ചൊവ്വാഴ്ച ഷാര്‍ജയില്‍നിന്നെത്തിയ ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. മിശ്രിതരൂപത്തിലായിരുന്നു സ്വര്‍ണം. രണ്ട്് പാക്കറ്റുകളുണ്ടായിരുന്നു. എട്ടുകിലോ സ്വര്‍ണമിശ്രിതമാണുണ്ടായിരുന്നത്. ഇതില്‍നിന്നും സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ 5.7 കിലോ സ്വര്‍ണം ലഭിച്ചു. വിമാനം വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് സ്വര്‍ണം കണ്ടെത്തിയത്.
ശുചിമുറിയില്‍നിന്നും ലഭിച്ച മാലിന്യങ്ങള്‍ കവറിലാക്കി താഴെ കൊണ്ടുവന്ന്് പരിശോധിച്ചപ്പോഴാണ് രണ്ട് പൊതികള്‍ ക്ലീനിങ് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന്് ഇവര്‍ കസ്റ്റംസിന് വിവരം നല്‍കി. അവര്‍ പരിശോധിച്ചപ്പോഴാണ് പൊതിയില്‍ സ്വര്‍ണമിശ്രിതമാണെന്ന് തിരിച്ചറിയുന്നത്. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തുനിന്നെത്തുന്ന മലയാളികളായ യാത്രക്കാര്‍ വഴിയായിരുന്നു സ്വര്‍ണം കടത്തിയിരുന്നതെങ്കില്‍ പരിശോധന ശക്തമായതിനെ തുടര്‍ന്ന് വിദേശികളെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത് സജീവമാവാന്‍ തുടങ്ങി. ഇതും പിടികൂടാന്‍ തുടങ്ങിയതോടെ സ്വര്‍ണക്കള്ളക്കടത്ത് സംഘം യാത്രക്കാര്‍വഴി സ്വര്‍ണം പലരൂപത്തിലാക്കിയാണ് കടത്തുന്നത്.
RELATED STORIES
ഫ്രഞ്ച് ടീമിനെ കിലിയന്‍ എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്‍ഡോയും ദേശീയ ടീമുകള്‍ക്കൊപ്പം; മല്‍സരങ്ങള്‍ 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില്‍ ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്‍...
20 March 2023 6:41 AM GMTഎല്‍ ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്‍ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല്‍ റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMTഎഫ് എ കപ്പിലും ഹാലന്റിന് ഹാട്രിക്ക്; ബേണ്‍ലിയെ തകര്‍ത്ത് സിറ്റി...
19 March 2023 6:04 AM GMT