Kerala

വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍

തൃശൂര്‍ സ്വദേശികളായ സന്തോഷ്, മനു എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ജൂണ്‍ 29 നാണ് സംഭവം.

വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍
X

തിരുവനന്തപുരം: വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശികളായ സന്തോഷ്, മനു എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ജൂണ്‍ 29 നാണ് സംഭവം.

തമിഴ്‌നാട്ടിലെ കുഴിത്തുറയില്‍ സ്വര്‍ണക്കട നടത്തി വരികയാണ് ബിജു. തൃശൂരിലെ മൊത്തവ്യാപര സ്ഥാപനത്തില്‍ നിന്നും വാങ്ങിയ ആഭരണങ്ങളുമായി രാവിലെ ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് ബിജു തമ്പാനൂരിലെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാറില്‍ വീട്ടിലേക്ക് പോകും വഴിയാണ് മറ്റൊരു കാറില്‍ എത്തിയ സംഘം വാഹനം തടഞ്ഞ് നിര്‍ത്തി ആക്രമിച്ച് സ്വര്‍ണ്ണം തട്ടിയെടുത്തത്. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴെക്കും സംഘം രക്ഷപ്പെട്ടിരുന്നു.

അക്രമികള്‍ സഞ്ചരിച്ച കാര്‍ നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it