Kerala

സ്വര്‍ണകടത്ത്: സ്വപ്‌ന സുരേഷ് മുന്‍ കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു; അഭിഭാഷകരെ സമീപിച്ചതായി സൂചന

സ്വപ്‌നയുമായി ബന്ധപ്പെട്ടവര്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ ബന്ധപ്പെട്ടതായാണ് സൂചന. ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷ് ഇന്നോ നാളയോ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള അപേക്ഷ നല്‍കുമെന്ന സൂചനയാണുള്ളത്. അതേ സമയം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനു മുമ്പായിതന്നെ സ്വപ്നയെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കമാണ് കസ്റ്റംസ് നടത്തുന്നത്.ഇതിനിടയില്‍ തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലെ അറ്റാഷയെയില്‍ നിന്നും മൊഴിയെടുക്കാനുള്ള ശ്രമവും കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്

സ്വര്‍ണകടത്ത്: സ്വപ്‌ന സുരേഷ് മുന്‍ കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു; അഭിഭാഷകരെ സമീപിച്ചതായി സൂചന
X

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജുവഴി സ്വര്‍ണ കടത്തിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷ് മൂന്‍ കൂര്‍ ജാമ്യത്തിനായി നീക്കം തുടങ്ങിയതായി സൂചന. സ്വപ്‌നയുമായി ബന്ധപ്പെട്ടവര്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ ബന്ധപ്പെട്ടതായാണ് സൂചന.തമിഴ്‌നാട്ടിലെ അഭിഭാഷകര്‍ മുഖേനയാണ് ഹൈക്കോടതിയിലെ അഭിഭാഷകരെ ബന്ധപ്പെട്ടതെന്നാണ് അറിയുന്നത്.ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷ് ഇന്നോ നാളയോ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള അപേക്ഷ നല്‍കുമെന്ന സൂചനയാണുള്ളത്. അതേ സമയം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനു മുമ്പായിതന്നെ സ്വപ്നയെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കമാണ് കസ്റ്റംസ് നടത്തുന്നത്.

ഇതിനിടയില്‍ തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലെ അറ്റാഷയെയില്‍ നിന്നും മൊഴിയെടുക്കാനുള്ള ശ്രമവും കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. നയതന്ത്ര പ്രതിനിധിയായതിനാല്‍ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ട്. ഇതിനായി വിദേശകാര്യമന്ത്രാലയത്തിന്റെ അടക്കം അനുമതി ആവശ്യമുണ്ട്. ഈ സാഹചര്യത്തില്‍ വിവിരം ചൂണ്ടിക്കാട്ടി കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിന് ഇന്നലെ കസ്റ്റംസ് അധികൃതര്‍ കത്ത് അയച്ചതായാണ് അറിയുന്നത്‌ ഈ കത്ത് ബോര്‍ഡ് വിദേശ കാര്യമന്ത്രാലയത്തിന് കൈമാറും.അന്വേഷണവുമായി സഹകരിക്കുമെന്ന് യുഎഇ ഭരണകൂടം നേരത്തെ തന്നെ വ്യക്തമാക്കിയുണ്ട്.

അനുമതി ലഭിക്കുന്ന മുറയ്ക്ക് അറ്റാഷെയില്‍ നിന്നും കസ്റ്റംസ് മൊഴിയെടുക്കും.അറ്റാഷെയുടെ ഒപ്പുള്ള കത്തുമായിട്ടാണ് നിലവില്‍ കേസില്‍ പിടിയിലായ സരിത് ബാഗേജ് ക്ലിയറന്‍സിനായി വിമാനത്താവളത്തില്‍ എത്തിയത്.ഈകത്തും ഇതിലെ ഒപ്പും വ്യാജമാണോ അതോ യഥാര്‍ഥമാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് കസ്റ്റംസ് അറ്റാഷെയുടെ മൊഴി എടുക്കാന്‍ ആലോചിക്കുന്നതെന്നാണ് വിവരം. പിടിയിലായ സരിത്തില്‍ നിന്നും കസ്റ്റംസിന് കാര്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് സൂചന.സ്വപ്‌ന സുരേഷിനെ കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമെ വ്യക്തത വരികയുള്ളുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.ഡിപ്ലോമാറ്റിക് ബാഗേജു വഴി സ്വര്‍ണം കടത്തിയ കേസായതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫിസും ഇതു സംബന്ധിച്ച വിവരങ്ങള്‍ തേടിയതായാണ് വിവരം. രാജ്യാന്തര സ്വഭാവമുള്ള വിഷയമാതിനാല്‍ എന്‍ ഐ എയും അന്വേഷണത്തിനൊരുങ്ങുന്നുണ്ട്.ഇതിന്റെ ഭാഗമായി കസ്റ്റംസില്‍ നിന്നും ഇവര്‍ വിവരശേഖരണം നടത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it