Kerala

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസ്: മൂന്നു പേര്‍ ഡിആര്‍ ഐയുടെ പിടിയില്‍

ഫൈസല്‍, മൂവാറ്റുപുഴ സ്വദേശി അസ് ലം, കോഴിക്കോട് സ്വദേശി പ്രതീഷ് എന്നിവരാണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളം വഴി 2013 മുതല്‍ 2015 വരെ രണ്ടായിരം കിലോ സ്വര്‍ണം കടത്തിയ കേസിലാണ് നടപടി. കേസില്‍ കഴിഞ്ഞ ആഴ്ച കസ്റ്റംസ് ഹവില്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിനെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു.

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസ്: മൂന്നു പേര്‍ ഡിആര്‍ ഐയുടെ പിടിയില്‍
X

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ മൂന്ന് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ) അറസ്റ്റ് ചെയ്തു. ഫൈസല്‍, മൂവാറ്റുപുഴ സ്വദേശി അസ് ലം, കോഴിക്കോട് സ്വദേശി പ്രതീഷ് എന്നിവരാണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളം വഴി 2013 മുതല്‍ 2015 വരെ രണ്ടായിരം കിലോ സ്വര്‍ണം കടത്തിയ കേസിലാണ് നടപടി. കേസില്‍ കഴിഞ്ഞ ആഴ്ച കസ്റ്റംസ് ഹവില്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിനെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു അസ് ലമും പ്രതീഷും സ്വര്‍ണക്കടത്തിന് ഫൈസലിനെ സഹായിച്ചിരുന്നവരാണ്. മൂവാറ്റുപുഴ സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനികളിലൊരാണ് ഫൈസല്‍. കേസില്‍ ഇതുവരെ ആറ് പേര്‍ പിടിയിലായിട്ടുണ്ട്. ഫൈസലിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് ഡിആര്‍ഐ വ്യക്തമാക്കി. 2017ല്‍ കോഫപോസ പ്രകാം ഫൈസലിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it