നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടു കിലോ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടിച്ചു
രഹസ്യവിവരത്തെ തുടര്‍ന്ന്് കസ്റ്റംസ് ടോയ് ലറ്റില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.കഴിഞ്ഞ ഏതാനും ദിവസം മുമ്പും ഇതേ രീതിയില്‍ വിമാനത്താവളത്തിലെ ടോയ്് ലറ്റില്‍ നിന്നും രണ്ടര കിലോയോളം സ്വര്‍ണം കണ്ടെത്തിയിരുന്നു.

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടു കിലോയുടെ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടിച്ചു. വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടിച്ചത്. റിയാദില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ടോയ്‌ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരുന്നു സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന്് കസ്റ്റംസ് വിമാനത്തിന്റെ ടോയ് ലറ്റില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.കഴിഞ്ഞ ഏതാനും ദിവസം മുമ്പും ഇതേ രീതിയില്‍ ടോയ്് ലറ്റില്‍ നിന്നും രണ്ടര കിലോയോളം സ്വര്‍ണം കണ്ടെത്തിയിരുന്നു.അധികൃതകരുടെ കണ്ണുവെട്ടിച്ച് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം ടോയ് ലറ്റില്‍ സുരക്ഷിത സ്ഥാനത്ത് വെച്ചതിനു ശേഷം കടത്തുകാരുടെ നിര്‍ദേശ പ്രകാരം ഇവിടെയെത്തു ഏജന്റുമാര്‍ ഇവിടെ നിന്നും സ്വര്‍ണം എടുത്ത് വിമാനത്താവളത്തിനു പുറത്തെത്തിക്കുന്നതിനാണ് ഇത്തരത്തില്‍ സ്വര്‍ണം ഇവിടെ സൂക്ഷിച്ചിരുന്നതെന്നാണ് കസ്റ്റംസിന്റെ നിഗമനം.
RELATED STORIES
ന്യൂജേഴ്സിയിലെ റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ മുസ്ലിം സംഘടനകള്‍...
29 March 2023 4:47 PM GMTകോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTവെടിവയ്പില്‍ വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMT