Kerala

സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെ നാലുദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ മൂന്നാം പ്രതി സന്ദീപ് നായര്‍ക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് സന്ദീപ് നായര്‍ക്ക് ജാമ്യം അനുവദിച്ചത്.

സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെ നാലുദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
X

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നാലുദിവസത്തേയ്ക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് സ്വപ്‌നയെ കസ്റ്റഡിയില്‍ വിട്ടത്. വെള്ളിയാഴ്ച സ്വപ്‌നയെ വീണ്ടും കോടതിയില്‍ ഹാജരാക്കും. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. എന്നാല്‍, നാലുദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. നിലവില്‍ തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് സ്വപ്‌ന കോടതിയില്‍ പറഞ്ഞു.

ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കണമെന്നും എന്തുകൊണ്ടാണ് അനുവദിക്കാത്തതെന്നും സ്വപ്‌ന ചോദിച്ചു. തുടര്‍ന്ന് എല്ലാദിവസവും ബന്ധുക്കളെ കാണാന്‍ കോടതി അനുമതി നല്‍കി. സ്വര്‍ണക്കടത്ത് കേസിലെ നാലുപ്രതികളെ കഴിഞ്ഞദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. സ്വപ്നയെ കൂടി കസ്റ്റഡിയില്‍ കിട്ടിയതോടെ ഇവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യാമെന്നാണ് എന്‍ഐഎ കരുതുന്നത്. സ്വപ്നയുടെയും മറ്റ് പ്രതികളുടെയും മൊബൈല്‍ ഫോണുകളില്‍നിന്നും ലാപ്ടോപ്പില്‍നിന്നും വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയും ചോദ്യംചെയ്യലുണ്ടാവും.

അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ മൂന്നാം പ്രതി സന്ദീപ് നായര്‍ക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് സന്ദീപ് നായര്‍ക്ക് ജാമ്യം അനുവദിച്ചത്. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ചെങ്കിലും എന്‍ഐഎ ചുമത്തിയ യുഎപിഎ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനാല്‍ സന്ദീപിന് ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയില്ല.

Next Story

RELATED STORIES

Share it