Kerala

വൃദ്ധയുടെ ഒന്നരപവന്‍ സ്വര്‍ണമാല പട്ടാപകല്‍ കവര്‍ന്ന അമ്മയും മകളും പിടിയില്‍

തങ്ങള്‍ക്ക് ഒരു മുണ്ട് തന്ന് സഹായിക്കണമെന്ന് ഇവര്‍ വൃദ്ധയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ജനലില്‍ കൂടി മുണ്ട് നല്‍കുന്നതിനിടെ കൈയിട്ട് വൃദ്ധയുടെ കഴുത്തില്‍ നിന്നും മാല കവര്‍ന്ന് രക്ഷപെടുകയായിരുന്നു.ഇന്നലെ പറവൂരിലെ വീട്ടിലെത്തിയാണ് എളമക്കര പോലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വൃദ്ധയുടെ ഒന്നരപവന്‍ സ്വര്‍ണമാല പട്ടാപകല്‍ കവര്‍ന്ന അമ്മയും മകളും പിടിയില്‍
X

കൊച്ചി: താന്നിക്കലില്‍ വൃദ്ധയുടെ ഒന്നരപവന്‍ സ്വര്‍ണമാല പട്ടാപകല്‍ കവര്‍ന്നതിനു ശേഷം രക്ഷപെട്ട അമ്മയും മകളും പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശിനികളായ ജിജി(55), മകള്‍ വിസ്മയ(23) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വീട്ടില്‍ സഹായം അഭ്യര്‍ഥിച്ച് എത്തിയ ഇവര്‍ 84 കാരിയായ വൃദ്ധയുടെ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തങ്ങള്‍ക്ക് ഒരു മുണ്ട് തന്ന് സഹായിക്കണമെന്ന് ഇവര്‍ വൃദ്ധയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ജനലില്‍ കൂടി മുണ്ട് നല്‍കുന്നതിനിടെ കൈയിട്ട് വൃദ്ധയുടെ കഴുത്തില്‍ നിന്നും മാല കവര്‍ന്ന് രക്ഷപെടുകയായിരുന്നു

ഇന്നലെ പറവൂരിലെ വീട്ടിലെത്തിയാണ് എളമക്കര പോലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്. മകള്‍ക്ക് അസുഖമാണെന്നും സഹായിക്കണമെന്നും പറഞ്ഞ് വീടുകള്‍ കയറിയിറങ്ങുകയായിരുന്നു ഇവരുടെ രീതി. ഇതിന് മുമ്പും സമാനമായ സംഭവങ്ങളില്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്നും പോലിസ പറഞ്ഞു. പ്രായമുള്ള സ്ത്രീകളെ ലക്ഷ്യംവെച്ചാണ് ഇവര്‍ വീടുകളിലെത്തുന്നത്. മോഷണ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് ഇവരുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് മാല നഷ്ടപ്പെട്ട വൃദ്ധ പ്രതികളെ തിരിച്ചറിയുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it