Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; കൊലക്കേസ് പ്രതിയടക്കം മൂന്നു പേര്‍ പിടിയില്‍

കുഴുപ്പിള്ളി ബീച്ചില്‍ വാടേപ്പറമ്പില്‍ വിഷ്ണു( 25), എടവനക്കാട് മായാബസാര്‍ കറുത്താട്ടി നജ്മല്‍ (26), കുഴുപ്പിള്ളി നികത്തുതറ ഷിജില്‍ (29) എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ വിഷ്ണുവും, നജ്മലും ഈ അടുത്ത് കുഴുപ്പിള്ളി ബീച്ചില്‍ നടന്ന ഗജേന്ദ്രന്‍ വധക്കേസിലെ പ്രതികളാണെന്ന് പോലിസ് പറഞ്ഞു. പ്രതികള്‍ പെണ്‍കുട്ടികള്‍ക്ക് മദ്യവും മയക്ക് മരുന്നും നല്‍കി ആകര്‍ഷിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുന്ന റാക്കറ്റാണെന്നും പോലിസ് പറഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ  കടത്തിക്കൊണ്ടുപോയി   പീഡിപ്പിക്കാന്‍ ശ്രമം; കൊലക്കേസ് പ്രതിയടക്കം മൂന്നു പേര്‍ പിടിയില്‍
X

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രാത്രി വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയി മദ്യവും കഞ്ചാവും നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെ മൂന്നു പേരെ ഞാറക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു. കുഴുപ്പിള്ളി ബീച്ചില്‍ വാടേപ്പറമ്പില്‍ വിഷ്ണു( 25), എടവനക്കാട് മായാബസാര്‍ കറുത്താട്ടി നജ്മല്‍ (26), കുഴുപ്പിള്ളി നികത്തുതറ ഷിജില്‍ (29) എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ വിഷ്ണുവും, നജ്മലും ഈ അടുത്ത് കുഴുപ്പിള്ളി ബീച്ചില്‍ നടന്ന ഗജേന്ദ്രന്‍ വധക്കേസിലെ പ്രതികളാണെന്ന് പോലിസ് പറഞ്ഞു. പ്രതികള്‍ പെണ്‍കുട്ടികള്‍ക്ക് മദ്യവും മയക്ക് മരുന്നും നല്‍കി ആകര്‍ഷിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുന്ന റാക്കറ്റാണെന്നും പോലിസ് പറഞ്ഞു. ഷിജിലിന്റെ വീട്ടില്‍ നിന്നും കഞ്ചാവും പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പ്രതികള്‍ പെണ്‍കുട്ടികളുടെ വീടിനു സമീപം ബൈക്കിലെത്തുകയും വീടിനുള്ളില്‍ നിന്നും ഇറങ്ങി വന്ന പെണ്‍കുട്ടികളെ പ്രതികള്‍ മൂവരും ബൈക്കില്‍ കുഴുപ്പിള്ളി ബീച്ചില്‍ എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ക്ക് ബിയറും, കഞ്ചാവും നല്‍കി. പീഡനത്തിനു ശ്രമിക്കവെ പെണ്‍കുട്ടികള്‍ എതിര്‍ത്തു. ഈ സമയം ഇതുവഴി വന്ന പോലിസ് പട്രോളിംഗ് ജീപ്പ് കണ്ട് പ്രതികള്‍ മൂവരും ഓടിയൊളിക്കുകയായിരുന്നെന്ന് പോലിസ് അറിയിച്ചു. ഇതേ തുടര്‍ന്ന് ഭയപ്പെട്ട് പോയ പെണ്‍കുട്ടികളും ഓടി രക്ഷപ്പെട്ടു. ഇതില്‍ ഒരു പെണ്‍കുട്ടി മൊബൈലില്‍ തന്റെ പരിചയക്കാരനായ യുവാവിനെ വിളിച്ചു വരുത്തി കാര്യങ്ങള്‍ പറയുകയും മറ്റ് രണ്ട്‌പേരെ അന്വേഷിക്കുകയും ചെയ്‌തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ഇവര്‍ കടലില്‍ ചാടിയിരിക്കാമെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പോലിസും , അഗ്നിശമനസേനയും ഞായറാഴ്ച മണിക്കൂറുകളോളം കടല്‍ തീരത്ത് തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയില്‍ സംഭവത്തില്‍ ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് സി ഐ സജിന്‍ ശശി, എസ്‌ഐ സംഗീത് ജോബ് എന്നിവര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടികളെ കടത്തിക്കൊണ്ട് വന്നതാണെന്നും സംഭവത്തിനു പിന്നില്‍ മദ്യമയക്ക് മരുന്ന് റാക്കറ്റാണെന്നും കണ്ടെത്തിയത്. തുടര്‍ന്ന് പ്രതികളുടെ ഒളിസങ്കേതങ്ങള്‍ കണ്ടെത്തി ഇവരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ പോക്‌സോ, കിഡ്‌നാപ്പിംഗ്, അബ്കാരി ആക്ട്, നര്‍ക്കോട്ടിക് ആക്ട്, തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പോലിസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it