സംസ്ഥാനത്തെ പാചക വാതക ഉപഭോഗം വര്‍ധിച്ചു; നിലവിലെ പാചതവാക ഉപഭോഗം 106.3 ശതമാനം
3.44കോടി ജനസംഖ്യ ഉള്ള കേരളത്തില്‍ 85.2 ലക്ഷം കുടുംബങ്ങളാണ് പാചകത്തിന് എല്‍ പി ജി ഉപയോഗിക്കുന്നത്.
കൊച്ചി: സംസ്ഥാനത്തെ പാചക വാതക ഉപഭോഗം വര്‍ധിച്ചു.നിലവിലെ സംസ്ഥാനത്തെ പാചതവാക ഉപഭോഗം 106.3 ശതമാനമാണ്. 2016 ഏപ്രിലില്‍ ഇത് 97.2 ശതമാനം ആയിരുന്നുവെന്ന് ഇന്ത്യന്‍ ഓയില്‍ സംസ്ഥാന തലവനും ചീഫ് ജനറല്‍ മാനേജരും എണ്ണ വ്യവസായത്തിന്റെ സംസ്ഥാന തല കോ-ഓര്‍ഡിനേറ്ററു മായ പി എസ് മോനി പറഞ്ഞു. 3.44കോടി ജനസംഖ്യ ഉള്ള കേരളത്തില്‍ 85.2 ലക്ഷം കുടുംബങ്ങളാണ് പാചകത്തിന് എല്‍ പി ജി ഉപയോഗിക്കുന്നത്. ഇന്ത്യയിലെ ബി പി എല്‍ കുടുംബങ്ങള്‍ക്ക് പാചക വാതകം ലഭ്യമാക്കുന്നതിനായി ആരംഭിച്ച പ്രധാന മന്ത്രി ഉജ്ജ്വല യോജന പ്രകാരം അഞ്ചു കോടി നിക്ഷേപ-രഹിത എല്‍ പി ജി കണക്ഷന്‍ ആണ് ലക്ഷ്യമിട്ടത്.
അത് ഇപ്പോള്‍ എട്ടു കോടി ആയി ഉയര്‍ന്നു.അഞ്ചു കോടി എല്‍ പി ജി കണക്ഷന്‍ എന്ന ലക്ഷ്യം 2019 മാര്‍ച്ച് 31 നാണ് കൈവരിക്കേണ്ടിയിരുന്നത്. എന്നാല്‍ 2018 ഡിസംബര്‍ 26 ലെ കണക്കനുസരിച്ച് പദ്ധതി പ്രകാരം സംസ്ഥാനത്ത് 1.55 ലക്ഷം കൂടുതല്‍ കണക്ഷനുകള്‍ നല്‍കി കഴിഞ്ഞു.ഗ്രാമങ്ങളിലെ പാവപ്പെട്ടവരാണ് ഗുണഭോക്താക്കളിലേറെയും. എസ്‌സി, എസ് ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍ 48 ശതമാനം വരും. ദേശീയ എല്‍ പി ജി കവറേജ് 2016 ഏപ്രില്‍ ഒന്നിലെ 62 ശതമാനത്തെക്കാള്‍ 2018 ഡിസംബര്‍ ഒന്നിന് 89.5 ശതമാനം ആയി ഉയരാന്‍ ഇത് സഹായകമായെന്നും പി എസ് മോനി പറഞ്ഞു.സംസ്ഥാനത്ത് നിലവില്‍ 309 എല്‍ പി ജി വിതരണക്കാരാണുള്ളത്.
അടുത്ത വര്‍ഷം ഡിസംബറോടെ പുതുതായി 83 പാചകവാതക വിതരണ കേന്ദ്രങ്ങള്‍ കൂടി തുറക്കാന്‍ എണ്ണ വിപണന കമ്പനികള്‍ ലക്ഷ്യമിടുന്നുണ്ട് ഉണ്ട്.ഉജ്ജ്വല ഗുണഭോക്താക്കളായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എല്‍ പി ജി സ്വന്തമാക്കാന്‍ അഞ്ചു കിലോ റീഫില്‍ ലഭ്യമാണ്. 14.2 കിലോഗ്രാം റീഫില്‍ മാറ്റി അഞ്ചു കിലോ എടുക്കാനും മറിച്ചും അവസരം ഉണ്ടെന്നും പി എസ് മോനി പറഞ്ഞു.
RELATED STORIES
പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്‍കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക്...
15 March 2023 8:30 AM GMT