- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉപയോഗിക്കാത്ത ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്നു
നാദാപുരത്തെ ഗ്യാസ് ഏജന്‍സിയില്‍ നിന്നും രണ്ടാഴ്ച മുമ്പാണ് സിലിണ്ടര്‍ വീട്ടിലെത്തിച്ചത്. ഗ്യാസ് സിലിണ്ടറിന്റെ കാലപ്പഴക്കം അപകട കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
കോഴിക്കോട്: കുറ്റിയാടിയില്‍ ഉപയോഗിക്കാത്ത ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. കുറ്റിയാടി തീക്കുനി ജീലാനി നഗറില്‍ മൊയ്തുവിന്റെ അടുക്കള വരാന്തയില്‍ സൂക്ഷിച്ചിരുന്ന ഉപയോഗിക്കാത്ത ഗ്യാസ് സിലിണ്ടര്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ പൊട്ടിത്തെറിക്കുയായിരുന്നു. വീടിന്റെ അടുക്കളയും കുളിമുറിയും ഗ്രില്‍സും തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ട ബൈക്കിനും കേടുപറ്റി.
മൊയ്തുവും ഭാര്യയും മക്കളും അടക്കം അഞ്ച് പേരാണ് വീട്ടിലുണ്ടായിരുന്നെങ്കിലും പുലര്‍ച്ചെയായതിനാല്‍ അപകടം ഒഴിവായി. വീട്ടില്‍ സൂക്ഷിച്ച അഡിഷണല്‍ സിലണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇത് ഗ്യാസ് അടുപ്പുമായി കണക്ട് ചെയ്തിരുന്നില്ല. ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചതെന്ന് പരിസരവാസികളും വീട്ടുകാരും പറഞ്ഞു.
നാദാപുരത്തെ ഗ്യാസ് ഏജന്‍സിയില്‍ നിന്നും രണ്ടാഴ്ച മുമ്പാണ് സിലിണ്ടര്‍ വീട്ടിലെത്തിച്ചത്. ഗ്യാസ് സിലിണ്ടറിന്റെ കാലപ്പഴക്കം അപകട കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. കുറ്റിയാടി സിഐ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലിസും റവന്യൂ അധികൃതരും പരിശോധന നടത്തി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















