അന്നദാനം നടത്തണമെങ്കില്‍ ഇനി മുതല്‍ ആരാധനാലയങ്ങള്‍ ലൈസന്‍സ് എടുക്കണം
രാജ്യത്ത് പല ഭാഗത്തും ആരാധനാലയങ്ങളില്‍ അന്നദാനം നല്‍കുന്നതുമായി ബന്ധപെട്ടുണ്ടായ അനിഷ്ട സംഭവങ്ങളുടെ ഭാഗമായി ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ഭക്ഷ്യ അതോറിറ്റി എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊച്ചി: അന്നദാനം, പ്രസാദം, നേര്‍ച്ച മുഖേന പൊതുജനങ്ങള്‍ക്കു ഭക്ഷണം നല്‍കുന്ന എല്ലാ ആരാധനാലയങ്ങളും ലൈസന്‍സ് ,രജിസ്‌ട്രേഷന്‍ എടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമം 2006 നിയമം അനുശാസിക്കുന്നതുപോലെ ഭക്ഷണം നിര്‍മിക്കുകയും വിതരണം ചെയ്യുകയും വേണമെന്നും നിര്‍ദേശിക്കുന്നു.രാജ്യത്ത് പല ഭാഗത്തും ആരാധനാലയങ്ങളില്‍ അന്നദാനം നല്‍കുന്നതുമായി ബന്ധപെട്ടുണ്ടായ അനിഷ്ട സംഭവങ്ങളുടെ ഭാഗമായി വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ഭക്ഷ്യ അതോറിറ്റി എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ്,രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതത്രെ.
എറണാുകൂളം ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി അഞ്ചിന് വൈകുന്നേരം 3:30 മണിക്ക് ഇതുമായി ബന്ധപ്പെട്ട് യോഗം ചേരും. ഈ യോഗത്തില്‍ ഫോട്ടോയും ഐഡി കാര്‍ഡുമായി വരുന്നവര്‍ക്ക് അവിടെ വച്ചുതന്നെ ലൈസന്‍സ് ,രജിസ്‌ട്രേഷന്‍ അപേക്ഷിക്കുന്നതിനുളള സംവിധാനം ചെയ്തിട്ടുണ്ടെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു. അന്ന് അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്ക് അക്ഷയകേന്ദ്രത്തില്‍ അപേക്ഷിക്കാം.ഉത്തരവാദിത്തപ്പെട്ട ഭാരവാഹിയുടെ ഫോട്ടോ, ഫോട്ടോ പതിപ്പിച്ച മേല്‍വിലാസമുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം.ഒരു വര്‍ഷത്തേക്ക് നൂറു രൂപയാണ് ഫീസ്്. അഞ്ച് വര്‍ഷത്തേക്ക് ഒന്നിച്ച് എടുക്കാം.വന്‍തോതില്‍ പ്രസാദം നിര്‍മിച്ചു വിതരണം ചെയുന്ന ആരാധനാലയങ്ങളും ലൈസന്‍സ് പരിധിയില്‍ വരുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.3000 രൂപയാണ് അപേക്ഷ ഫീസ്.ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമപ്രകാരം ഏതുതരം ഭക്ഷണ സാധനങ്ങളും പണം കൈപ്പറ്റിയോ അല്ലാതെയോ പൊതു ജനങ്ങള്‍ക്ക് വിതരണം നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിന്ന് ലൈസന്‍സ്,രജിസ്‌ട്രേഷന്‍ എടുക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു
RELATED STORIES
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ...
25 March 2023 5:11 AM GMTചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMT