- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹരിത വല്‍ക്കരണം പ്രോല്‍സാഹനം: അവാര്‍ഡുകള്‍ നല്‍കുമെന്ന് ഫാ.ഡേവിസ് ചിറമേല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്
കേരളത്തിലെ ഏറ്റവും മികച്ച ഹരിത പഞ്ചായത്തിന് 5 ലക്ഷം രൂപ.പഞ്ചായത്തിതര സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങിയവയ്ക്ക് ഒരു ലക്ഷം രൂപ വീതം പുരസ്‌കാരം
കൊച്ചി: ഫാ.ഡേവിസ് ചിറമേല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് , അഗ്രിമൈകള്‍ച്ചര്‍ പ്രൊഡ്യൂസര്‍ കമ്പനി (എ.എം.സി) യുടെ നേതൃത്വത്തില്‍ ഹരിതവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഗ്രീന്‍ റെവല്യൂഷന്‍ അവാര്‍ഡുകള്‍ നല്‍കുന്നു. കേരളത്തിലെ ഏറ്റവും മികച്ച ഗ്രീന്‍ പഞ്ചായത്തിന് അടുത്ത ചിങ്ങം ഒന്നിന് അഞ്ച് ലക്ഷം രൂപയും, ഗ്രീന്‍ ഷീല്‍ഡും സമ്മാനമായി നല്‍കുമെന്ന് അഗ്രിമൈ കള്‍ച്ചര്‍ പ്രൊഡ്യൂസര്‍ കമ്പനി ചീഫ് പേട്രണ്‍ ഫാ.ഡേവിസ് ചിറമേല്‍,ഫാ.ഡേവിസ് ചിറമേല്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ പി തോമസ്, മാനേജിംഗ് ഡയറക്ടര്‍ സി വി ജോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സ്‌കൂളുകള്‍, കോളജുകള്‍, കര്‍ഷകര്‍, എന്‍ജിഒ കള്‍, സമൂഹ മാധ്യമ കൂട്ടായ്മകള്‍ എന്നിവര്‍ക്കും അവാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നല്‍കും.
അവാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ പഞ്ചായത്തിലെയോ, തിരഞ്ഞെടുക്കപ്പെടുന്ന പ്രദേശങ്ങളിലെയോ റോഡിന്റെ വശങ്ങളില്‍ ചെടികളും മരങ്ങളും നട്ടു പിടിപ്പിക്കുകയും പരമാവധി സ്ഥലങ്ങളില്‍ സസ്യങ്ങളും വൃക്ഷങ്ങളും വച്ച് പിടിപ്പിച്ച് പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുകയും ചെയ്യണം. ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍, പൂമരങ്ങള്‍, കര്‍ഷകരുടെയും, കൃഷിത്തോട്ടങ്ങളുടെയും എണ്ണം തുടങ്ങിയ കൃത്യമായ ഡാറ്റകളും അഗ്രിമൈകള്‍ച്ചര്‍ പ്രൊഡ്യൂസര്‍ കമ്പനി നല്‍കുന്ന ഫോര്‍മാറ്റില്‍ ശേഖരിച്ചു നല്‍കണം. എഎംസി നിര്‍ദേശിക്കുന്ന പ്രവര്‍ത്തനങ്ങളും ഡാറ്റ ശേഖരണവും പരിശോധിച്ച് വിദഗ്ധ സമിതിയാകും വിധി നിര്‍ണയം നടത്തുക. മികച്ച പഞ്ചായത്തിന് അഞ്ച് ലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് ഒരു ലക്ഷം രൂപ വീതവുമാകും അവാര്‍ഡ്. പ്രോല്‍സാഹന പുരസ്‌കാരമായി ഒരു പഞ്ചായത്തിന് 50,000 രൂപയും നല്‍കും. ഓരോ വിഭാഗത്തിനും 10,000 രൂപ വീതം പ്രോല്‍സാഹന സമ്മാനവും ലഭിക്കും. ഹരിതവല്‍ക്കരണത്തിന് തുടര്‍ച്ചയുണ്ടാകുക എന്ന ലക്ഷ്യത്തോടെ അടുത്ത മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഗ്രീന്‍ റെവല്യൂഷന്‍ അവാര്‍ഡുകള്‍ നല്‍കും. പഞ്ചായത്തോ മറ്റ് വിഭാഗങ്ങളോ തുടര്‍ച്ചയായി അവാര്‍ഡിനര്‍ഹമായാല്‍ അവര്‍ക്ക് ഓരോ വര്‍ഷം ഇരട്ടി തുക വീതമായിരിക്കും അവാര്‍ഡ് ലഭിക്കുക.
അവാര്‍ഡിനായി 2021 നവംബര്‍ ഒന്നിന് മുന്‍പായി care4greenkerala@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. പഞ്ചായത്തുകള്‍ക്ക് ആയിരം രൂപയും മറ്റുള്ളവര്‍ക്ക് നൂറ് രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7594942224
അന്തരീക്ഷത്തിലെ കാര്‍ബണ്‍ അളവ് കുറയ്ക്കുക എന്നതാണ് എഎംസി യുടെ പ്രഖ്യാപിത ലക്ഷ്യം. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി കേരളത്തിലെ പച്ചത്തുരുത്തുകള്‍ മാറണം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഗ്രീന്‍ റെവല്യൂഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫാ.ഡേവിസ് ചിറമേല്‍ പറഞ്ഞു. മൂവാറ്റുപുഴയിലെ കിഴക്കേക്കരയില്‍ അഗ്രിമൈകള്‍ച്ചര്‍ പ്രൊഡ്യൂസര്‍ കമ്പനി ആരംഭിച്ച മോഡല്‍ ഫാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ സുരക്ഷിതവും ഭദ്രവും ആയ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് അനിവാര്യമാണ്. ആഗോള താപനം , കാലാവസ്ഥാ വ്യതിയാനം, ശുദ്ധ ജലക്ഷാമം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം നമ്മെ അലട്ടുന്നുണ്ട്. പ്രകൃതിയോട് കൂടുതല്‍ ഇണങ്ങുക എന്നത് മാത്രമാണ് ഇതിനെല്ലാം ഏക പോംവഴി. അതിലേക്കുള്ള പ്രഥമ ചുവടുവയ്പ്പാണിതെന്ന് രാജന്‍ പി തോമസ്, സി വി ജോസ് എന്നിവര്‍ പറഞ്ഞു.
കാര്‍ഷിക മേഖലയെ കുറിച്ചും ഹരിതവല്‍ക്കരണത്തെ കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാ.ഡേവിസ് ചിറമേല്‍ ട്രസ്റ്റ് അഗ്രിമൈകള്‍ച്ചര്‍ കമ്പനിയുടെയും മോഡല്‍ ഫാമിന്റെയും പ്രധാന ലക്ഷ്യം. കമ്പനിയില്‍ നിന്നുള്ള ലാഭം പൂര്‍ണമായും പാവപ്പെട്ട കര്‍ഷകര്‍ക്ക് വളമായും വിത്തായും കാര്‍ഷികോപകരണങ്ങളായും നല്‍കും. മോഡല്‍ ഫാമില്‍ എല്ലാ ഫലവൃക്ഷങ്ങളും സസ്യലതാദികളും പച്ചക്കറികളും മത്സ്യങ്ങളും ഉണ്ടാകും. ഫാമില്‍ താമസിക്കാനും സമയം ചെലവഴിക്കാനുമുള്ള അവസരവുമുണ്ടാകുമെന്നും ഇവര്‍ പറഞ്ഞു.
RELATED STORIES
'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്‍
15 Dec 2024 6:34 AM GMTകേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്‍ക്ക് അടിയില്‍...
15 Dec 2024 6:01 AM GMTക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMTസംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMTദൃഷാനയെ കാറിടിച്ച കേസ്: ഇന്‍ഷുറന്‍സ് തട്ടിപ്പിനും കേസെടുത്തു
15 Dec 2024 5:09 AM GMT