വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍
കുന്നുകര കല്ലുമടപ്പറമ്പില്‍ ഹസീര്‍ (സെയ്ത്- 53) ആണ് ആലുവ പോലിസിന്റെ പിടിയാലയത്. കാക്കനാട് സ്വദേശി ടെഢി അഷ്വിന്‍ ഡിസൂസയുടെ പരാതിയിലാണ് അറസ്റ്റ്. യൂറോപ്പില്‍ ജോലി വിസ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞ് പല ഘട്ടങ്ങളിലായി എട്ടര ലക്ഷത്തോളം രൂപയാണ് ഇയാള്‍ വാങ്ങിയതെന്ന് പോലിസ് പറഞ്ഞു

കൊച്ചി: വിദേശത്ത് ജോലി നല്‍കാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍. കുന്നുകര കല്ലുമടപ്പറമ്പില്‍ ഹസീര്‍ (സെയ്ത്- 53) ആണ് ആലുവ പോലിസിന്റെ പിടിയാലയത്. കാക്കനാട് സ്വദേശി ടെഢി അഷ്വിന്‍ ഡിസൂസയുടെ പരാതിയിലാണ് അറസ്റ്റ്. യൂറോപ്പില്‍ ജോലി വിസ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞ് പല ഘട്ടങ്ങളിലായി എട്ടര ലക്ഷത്തോളം രൂപയാണ് ഇയാള്‍ വാങ്ങിയതെന്ന് പോലിസ് പറഞ്ഞു.വിിസ ശരിയാകാതായപ്പോള്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് പരാതി നല്‍കി. തുടര്‍ന്ന് എസ്പി യുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികെയാണ് പിടിയിലായത്
ആലുവയില്‍ സ്ഥാപനം നടത്തുന്നുണ്ടായിരുന്നു ഇയാള്‍. ഇതിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. ഹസീര്‍ പണമിടപാട് നടത്തിയിരുന്നത് ടെഢി ആഷിന്‍ ഡിസൂസയുടെ അക്കൗണ്ട് വഴിയാണ്. ഇതിന് കാരണമായി പറഞ്ഞു വിശ്വസിപ്പിച്ചത് കൂടുതല്‍ പണമിടപാട് നടന്നാല്‍ ഉയര്‍ന്ന ജോലി കിട്ടുമെന്നായിരുന്നു. അതിന് സഹായിക്കാമെന്നു പറഞ്ഞാണ് ആഷിന്റെ അക്കൗണ്ട് വഴി വിനിമയം നടത്തിയത്. 68 ലക്ഷം രൂപ ഇത്തരത്തില്‍ അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.
എസ്എച്ച് ഒ സി എല്‍ സുധീര്‍, എസ് ഐമാരായ ആര്‍ വിനോദ്, ടി സി രാജന്‍, സിപിഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, അമീര്‍ തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും, കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും എസ്പി കാര്‍ത്തിക് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT