Kerala

രാജ് ഭവനിലേക്ക് ഫ്രറ്റേണിറ്റിയുടെ ഹിജാബ് ഡിഗ്‌നിറ്റി മാര്‍ച്ച്

കര്‍ണാടകയിലെ വിവിധ സ്‌കൂളില്‍ നിന്നാരംഭിച്ച ഹിജാബ് നിരോധനം രാജ്യത്ത് ഒന്നാകെ നടപ്പിലാക്കാനാണ് സംഘ്പരിവാര്‍ ശ്രമം.

രാജ് ഭവനിലേക്ക് ഫ്രറ്റേണിറ്റിയുടെ ഹിജാബ് ഡിഗ്‌നിറ്റി മാര്‍ച്ച്
X

തിരുവനന്തപുരം: 'ഹിന്ദുത്വ വംശീയതയെ പ്രതിരോധിക്കുക' എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ ശനിയാഴ്ച രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്.

കര്‍ണാടകയിലെ വിവിധ സ്‌കൂളില്‍ നിന്നാരംഭിച്ച ഹിജാബ് നിരോധനം രാജ്യത്ത് ഒന്നാകെ നടപ്പിലാക്കാനാണ് സംഘ്പരിവാര്‍ ശ്രമം. മുസ്‌ലിം വിദ്യാര്‍ഥിനികളെ അപരവല്‍ക്കരിക്കാനും വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്ന് തന്നെ പുറത്താക്കാനുമുള്ള ഗൂഢശ്രമമാണ് ഇതിന് പിറകില്‍. സംഘ് പരിവാറിന്റെ താല്‍പ്പര്യവും ആശയങ്ങളും പ്രത്യക്ഷമായി ഏറ്റെടുക്കുകയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നത് എന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ എസ്പിസിയില്‍ ഹിജാബ് അനുവദിക്കാതെ ഇരുന്നതും പല സ്‌കൂളുകളില്‍ നിന്നും പുറത്തു വരുന്ന ഹിജാബ് നിരോധന വാര്‍ത്തയും ഹിന്ദുത്വ താല്പര്യങ്ങള്‍ തന്നെയാണ് പ്രതിഫലിക്കുന്നതെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അഭിപ്രായപ്പെട്ടു.

നൂറുകണക്കിന് വിദ്യാര്‍ത്ഥി യുവജനങ്ങള്‍ ഭാഗവാക്കാവുന്ന ഹിജാബ് ഡിഗ്‌നിറ്റി മാര്‍ച്ചിനെ ദേശീയ സംസ്ഥാന വ്യക്തിത്വങ്ങള്‍ അഭിവാദ്യം ചെയ്യും. വിവിധ സംഘടനാ പ്രതിനിധികളും ആക്ടിവിസ്റ്റികളും മാര്‍ച്ചില്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it