- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കോടതി വിധി അവിശ്വസനീയം; സർക്കാർ അപ്പീലിന് പോകണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
വിധി അവിശ്വസനീയമെന്ന് അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പ്രതികരിക്കുമ്പോഴും ഹാജരാക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പ്രഖ്യാപനമുണ്ടാവുക എന്ന യാഥാർത്ഥ്യം മുന്നിലുണ്ട്.

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത് നീതിന്യായ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുത്തുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്.
വിധി അവിശ്വസനീയമെന്ന് അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പ്രതികരിക്കുമ്പോഴും ഹാജരാക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പ്രഖ്യാപനമുണ്ടാവുക എന്ന യാഥാർത്ഥ്യം മുന്നിലുണ്ട്. സമീപകാലത്ത് വന്ന സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലെ കോടതി വിധികളെ മുന്നിൽ വെച്ചു കൊണ്ടു കൂടി ഈ വിധി വിലയിരുത്തപ്പെടണം.
ഇത്തരം കേസുകളിൽ പ്രതികൾ കൂസലില്ലാതെ മാധ്യമങ്ങൾക്കു മുന്നിൽ ഹാജരാവുകയും 'നീതി നടപ്പാക്കപ്പെട്ടു' എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഞെട്ടൽ ഉണ്ടാക്കുന്നത് ആണ്. കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോവുകയും നീതി ലഭ്യമാക്കുകയും ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അതിക്രമത്തിനെതിരേ സധീരം പോരാടുന്ന കന്യാസ്ത്രീകൾക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാർഢ്യം അറിയിച്ചു.
സംസ്ഥാന പ്രസിഡന്‍റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ എസ് മുജീബുറഹ്മാൻ, അർച്ചന പ്രജിത്ത്, കെ കെ അഷ്റഫ്, കെ എം ഷെഫ്റിൻ, ഫസ്ന മിയാൻ, മഹേഷ് തോന്നക്കൽ, സനൽ കുമാർ, ഫാത്തിമ നൗറിൻ തുടങ്ങിയവർ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















