Kerala

ഫ്രറ്റേണിറ്റി ഹജ്ജ് ക്യാംപ് ജൂണ്‍ 18ന് മലപ്പുറത്ത്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫ്രറ്റേണിറ്റി ഫോറം തയ്യാറാക്കിയ ഹജ്ജ് സുരക്ഷാ ഗൈഡ് ക്യാംപില്‍ വിതരണം ചെയ്യും

ഫ്രറ്റേണിറ്റി ഹജ്ജ് ക്യാംപ് ജൂണ്‍ 18ന് മലപ്പുറത്ത്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
X

മലപ്പുറം: ഹജ്ജ് വോളണ്ടിയര്‍ മേഖലയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ള ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ജൂണ്‍ 18ന് ചൊവ്വാഴ്ച മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ഹജ്ജ് ക്യാംപിനു വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഹജ്ജിന്റെ ആത്മാവ്, ഹജ്ജ് നിര്‍വ്വഹണം, ആരോഗ്യസംരക്ഷണം, യാത്രയിലും ഹജ്ജിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയില്‍ മികച്ച ക്ലാസ്സുകള്‍ ഉണ്ടാവും. ഫ്രറ്റേണിറ്റി ഫോറം തയ്യാറാക്കിയ ഹജ്ജ് സുരക്ഷാ ഗൈഡ് ക്യാംപില്‍ വിതരണം ചെയ്യും. രാവിലെ 9:30ന് തുടങ്ങുന്ന ക്യാംപ് വൈകീട്ട് 4ഓടെ സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895980611 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ജൂണ്‍ 20ന് എറണാകുളത്തും 25ന് തിരുവനന്തപുരത്തും ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്.


Next Story

RELATED STORIES

Share it