Kerala

കൊച്ചി ഗിരിനഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ നൃത്ത പരിപാടിക്കിടെ സീലിങ് പൊട്ടിവീണ് നാല് കുട്ടികള്‍ക്ക് പരിക്ക്

കൊച്ചി ഗിരിനഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ നൃത്ത പരിപാടിക്കിടെ സീലിങ് പൊട്ടിവീണ് നാല് കുട്ടികള്‍ക്ക് പരിക്ക്
X

കൊച്ചി: ഗിരിനഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ സീലിങ് പൊട്ടിവീണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിക്കേറ്റു. നാല് കുട്ടികള്‍ക്കും ഒരു രക്ഷിതാവിനുമാണ് പരിക്കേറ്റത്. കുട്ടികളെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ നൃത്ത പരിപാടിക്കിടെയാണ് അപകടം.

രാത്രി ഒന്‍പത് മണിയോടെയാണ് അപകടം. മൂന്ന് വയസ് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഒരു ഭാഗത്തെ സീലിങ് അടര്‍ന്ന് കുട്ടികളുടെ തലയിലേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ അവിടെ ഉണ്ടായിരുന്നവര്‍ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.





Next Story

RELATED STORIES

Share it