Kerala

മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം:ഹോട്ടല്‍ ഉടമയെ വീണ്ടും പോലിസ് ചോദ്യം ചെയ്യുന്നു; ജീവനക്കാരെയും ചോദ്യം ചെയ്‌തേക്കും

ഇന്നലെ 11 മണിക്കൂറോളം റോയിലെ പോലിസ് ചോദ്യം ചെയ്തിരുന്നു.തുടര്‍ന്ന് വിട്ടയച്ച റോയിയോട് ഇന്ന് വീണ്ടും ഹാജരാകാന്‍ പോലിസ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇന്ന് രാവിലെ 10.45 ഓടെ ചോദ്യം ചെയ്യലിനായി റോയി ഹാജരാകുകയായിരുന്നു.

മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം:ഹോട്ടല്‍ ഉടമയെ വീണ്ടും പോലിസ് ചോദ്യം ചെയ്യുന്നു; ജീവനക്കാരെയും ചോദ്യം ചെയ്‌തേക്കും
X

കൊച്ചി: മുന്‍ മിസ് കേരളയും റണ്ണര്‍ അപ്പും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍ ഉടമ റോയിയെ വീണ്ടും പോലീസ് ചോദ്യം ചെയ്യുന്നു.ഇന്നലെ 11 മണിക്കൂറോളം റോയിലെ പോലിസ് ചോദ്യം ചെയ്തിരുന്നു.തുടര്‍ന്ന് വിട്ടയച്ച റോയിയോട് ഇന്ന് വീണ്ടും ഹാജരാകാന്‍ പോലിസ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇന്ന് രാവിലെ 10.45 ഓടെ ചോദ്യം ചെയ്യലിനായി റോയി ഹാജരാകുകയായിരുന്നു.ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ രണ്ട് ഡിജിറ്റല്‍ വീഡിയോ റെക്കാര്‍ഡ്(ഡിവിആര്‍) കളില്‍ ഒരെണ്ണം ഇന്നലെ റോയി പോലിസിന് കൈമാറിയിരുന്നു. ഇന്ന് ഹാജരാകുമ്പോള്‍ രണ്ടാമത്തെ ഡിവിആറും ഹാജരാക്കണമെന്ന് പോലിസ് റോയിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു

.റോയിയെ കൂട്ടാതെ ഹോട്ടലിലെ നാലു ജീവനക്കാരെയും പോലിസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. ഈ മാസം ഒന്നിന് റോയിയുടെ ഹോട്ടലില്‍ നിന്നും മടങ്ങുന്ന വഴിയാണ് എറണാകുളം വൈറ്റില ചക്കരപറമ്പിനു സമീപം അര്‍ധരാത്രിയോടെ നടന്ന വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണര്‍ അപ്പ് ആയ അഞ്ജന ഷാജന്‍ എന്നിവര്‍ മരിച്ചത്.ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ചതിനു ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ഇരുവരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖ് നെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചിരുന്നുവെങ്കിലും ചികില്‍സയില്‍ ഇരിക്കെ ഏതാനും ദിവസം മുമ്പു മരിച്ചു.

സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന.തൃശ്ശൂര്‍, മാള, കോട്ടമുറി സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍(25) നെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നു വാഹനമോടിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലിസ് പറഞ്ഞിരുന്നു.ഹോട്ടലില്‍ ഡിജെ പാര്‍ട്ടി നടന്നിരുന്നുവെന്നും ഇതില്‍ പങ്കെടുത്തതിനു ശേഷം മടങ്ങവെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടതെന്നുമാണ് പുറത്തു വന്നിരിക്കുന്ന വിവരം. ഇവരുടെ കാറിനൊപ്പം ഹോട്ടലില്‍ നിന്നും പുറപ്പെട്ട മറ്റൊരു കാര്‍ അന്‍സി കബീര്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്നുവെന്നും കാര്‍ അപകടത്തില്‍പ്പെട്ടതോടെ പിന്തുടര്‍ന്ന് കാറിന്റെ ഡ്രൈവര്‍ ഹോട്ടല്‍ ഉടമയെ വിളിച്ചിരുന്നതായും പോലിസ് കണ്ടെത്തിയിരുന്നു.

തുടര്‍ന്നാണ് പോലിസ് ഹോട്ടലില്‍ പരിശോധന നടത്തി സിസിടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയില്‍ എടുത്തു പരിശോധന നടത്തിയെങ്കിലും ഇതില്‍ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്ന് വീണ്ടും പോലിസ് ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു.ഇതിനു ശേഷമാണ് ഡിവിആറുമായി ഹാജരാകാന്‍ ഉടമ റോയിക്ക് പോലിസ് നോട്ടീസ് നല്‍കിയത്.

Next Story

RELATED STORIES

Share it