Kerala

മുന്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. സി പി സുധാകര പ്രസാദ് അന്തരിച്ചു

ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ്. വി എസ് അച്യുതാനന്ദന്റെയും ഒന്നാം പിണറായി സര്‍ക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു.

മുന്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. സി പി സുധാകര പ്രസാദ് അന്തരിച്ചു
X

കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് (81) അന്തരിച്ചു. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ്. വി എസ് അച്യുതാനന്ദന്റെയും ഒന്നാം പിണറായി സര്‍ക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. സര്‍വീസ് ഭരണഘടന കേസുകളില്‍ വിദഗ്ധനായിരുന്നു.

അച്ഛന്റെ സഹോദരിയുടെ മകളായിരുന്ന എസ് ചന്ദ്രികയാണ് ഭാര്യ. മകള്‍: ഡോ.സിനി രമേശ് (ഗൈനക്കോളജിസ്റ്റ്, അമൃത ആശുപത്രി), എ ദീപക് (എന്‍ജിനീയര്‍ ദുബയ്). മരുമക്കള്‍: അഡ്വ. എസ് രമേശ് (ഹൈക്കോടതി), നിലീന.

ചളിക്കവട്ടത്താണിപ്പോള്‍ താമസം. ചിറയിന്‍കീഴ് ചാവര്‍കോട് റിട്ട രജിസ്ട്രാര്‍ ആയിരുന്ന എം പദ്മനാഭന്റെയും എം കൗസല്യയുടെയും മൂത്ത മകനായി 1940 ജൂലായ് 24നാണ് ജനനം. സ്‌കൂള്‍ പഠനം പാളയംകുന്ന് പ്രൈമറി സ്‌കൂളിലും നാവായിക്കുളം സര്‍ക്കാര്‍ ഹൈസ്‌കൂളിലും. കൊല്ലം എസ് എന്‍ കോളജില്‍ നിന്ന് ഗണിതശാസത്രത്തില്‍ ബിരുദം. 1964ല്‍ തിരുവനന്തപുരം ലോ കോളജില്‍ നിന്ന് ബിഎല്‍ നേടി

ഒരു വര്‍ഷക്കാലം സി പി പരമേശ്വരന്‍ പിള്ളയുടെയും സി വി പദ്മരാജന്റെയും കീഴല്‍ കൊല്ലത്ത് പ്രാക്ടീസ്. 1965ല്‍ പ്രമുഖ അഭിഭാഷകനായ പി സുബ്രഹ്മണ്യം പോറ്റിയുടെ കീഴില്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. 1969ല്‍ സുബ്രഹ്മണ്യം പോറ്റി ഹൈക്കോടതിയില്‍ ജഡ്ജിയാകുന്നതുവരെ അദ്ദേഹത്തിന്റെ കീഴില്‍ തുടര്‍ന്നു. പിന്നെ സ്വതന്ത്രമായി പ്രാക്ടീസ് ആരംഭിച്ചു.

പിന്നീട് അഡ്വക്കറ്റ് ജനറല്‍ കെ സുധാകരനൊപ്പമായി പ്രവര്‍ത്തനം. ഇതിനിടയിലാണ് സീനിയര്‍ അഭിഭാഷക പട്ടം ലഭിച്ചത്.

Next Story

RELATED STORIES

Share it