Kerala

കാലാവസ്ഥാവ്യതിയാനം: ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പഠനാവസരമൊരുക്കി വനംവകുപ്പ്

സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ 11 ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുത്ത അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് വിദഗ്ധ പരിശീലനത്തിന് അവസരം ലഭിച്ചത്. വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു പ്രവേശനം സംബന്ധിച്ച അറിയിപ്പുകള്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറി.

കാലാവസ്ഥാവ്യതിയാനം:  ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പഠനാവസരമൊരുക്കി വനംവകുപ്പ്
X

ഇടുക്കി: കാലാവസ്ഥാ വ്യതിയാനവും പ്രതിരോധവും സംബന്ധിച്ച് പഠിക്കാന്‍ ആദിവാസി സമൂഹത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കി വനംവകുപ്പ്. കാര്‍ബണ്‍ ആഗിരണശേഷി കൂടിയ മരങ്ങള്‍ നട്ടുവളര്‍ത്തി വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് ഗവേഷണം നടത്തുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമായ ബാംഗ്ലൂരിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വുഡ് സയന്‍സ് ടെക്‌നോളജിയിലാണ് പരിശീലനം.

ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതി പ്രകാരം, വനം വന്യജീവി വകുപ്പും ഹരിത കേരള മിഷനും സംയുക്തമായി സംസ്ഥാനത്ത് നടപ്പാക്കിവരുന്ന'ഇന്ത്യ ഹൈറേഞ്ച് മൗണ്ടേയ്ന്‍ ലാന്റ് സ്‌കേപ്പ് പ്രോജക്ടി'ന്റെ ഭാഗമായാണ് പ്രവേശനവും പരിശീലനവും.

സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ 11 ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുത്ത അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് വിദഗ്ധ പരിശീലനത്തിന് അവസരം ലഭിച്ചത്. വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു പ്രവേശനം സംബന്ധിച്ച അറിയിപ്പുകള്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറി. തിരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ താമസം, ഭക്ഷണം, യാത്ര തുടങ്ങിയ ചെലവുകള്‍ക്കായി ഒന്‍പത് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഒരു വര്‍ഷം നീളുന്ന ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് വുഡ് വര്‍ക്കിംഗ് എന്ന വിഷയത്തില്‍ പരിശീലനം ലഭിച്ച അനില്‍ എസ്, സൗമ്യ പി, രാജേഷ് രാജന്‍, കാളിമുത്തു പി, മിഥുന്‍ കെ എന്നിവര്‍ക്ക് മന്ത്രിയുടെ ചേമ്പറില്‍ യാത്രയയപ്പും നല്‍കി.

Next Story

RELATED STORIES

Share it