- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തണ്ണിത്തോട്ടില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു; കടുവയെ പിടിക്കാന്‍ വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ചു
ആന്റോ ആന്റണി എംപി, അഡ്വ.കെ യു ജനീഷ് കുമാര്‍ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ തണ്ണിത്തോട് പഞ്ചായത്ത് ഓഫീസില്‍ നടന്ന യോഗത്തില്‍ കടുവയെ വെടിവച്ച് കൊല്ലണമെന്ന ആവശ്യമുയര്‍ന്നു.

കോന്നി: തണ്ണിത്തോട് മേടപ്പാറയില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടുന്നതിന് ആവശ്യമായ നടപടികള്‍ നിശ്ചയിക്കുന്നതിന് സര്‍വകക്ഷി യോഗം ചേര്‍ന്നു. ആന്റോ ആന്റണി എംപി, അഡ്വ.കെ യു ജനീഷ് കുമാര്‍ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ തണ്ണിത്തോട് പഞ്ചായത്ത് ഓഫീസില്‍ നടന്ന യോഗത്തില്‍ കടുവയെ വെടിവച്ച് കൊല്ലണമെന്ന ആവശ്യമുയര്‍ന്നു.
നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കടുവ യുവാവിനെ ആക്രമിച്ച് കൊന്ന സ്ഥലത്ത് വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ചു. പ്രദേശത്തെ ജനവാസ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനും ജാഗ്രതാ നിര്‍ദേശങ്ങള്‍ അനൗണ്‍സ്‌മെന്റ് നടത്തി ബോധവത്കരിക്കുന്നതിനും തീരുമാനമായി.
ഡ്രോണ്‍ നിരീക്ഷണം ശക്തിപ്പെടുത്തി കടുവയ്ക്കായി തെരച്ചില്‍ ശക്തിപ്പെടുത്തും. സായുധരായ പോലിസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംയുക്തമായി സുരക്ഷ ശക്തമാക്കുന്നതിനും സര്‍വകക്ഷി യോഗം തീരുമാനിച്ചു. വനം വകുപ്പിന്റേയും പോലിസിന്റേയും സമയോചിത ഇടപെടല്‍ ജനവാസ മേഖലയിലെ പരിഭ്രാന്തിയിലായ ആളുകള്‍ക്ക് വലിയ ആശ്വാസമേകിയെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സായുധരായ കൂടുതല്‍ പോലിസിനെ വിന്യസിക്കുമെന്ന് അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ്ദ് പറഞ്ഞു.
കടുവയെ കാണപ്പെട്ട സ്ഥലത്തിന്റെ സമീപ വാര്‍ഡുകളിലെ പഞ്ചായത്തംഗങ്ങളെ ഉള്‍പ്പെടുത്തി ഇതുവരെ ഉണ്ടായിട്ടുള്ള സംഭവങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കും. കടുവ ഇറങ്ങിയതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കേസ് എടുക്കുന്നതിനും കണ്‍ട്രോള്‍ റും തുറക്കുന്നതിനും സര്‍വകക്ഷി യോഗം തീരുമാനിച്ചു.
തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി, ബ്ലോക്ക് പഞ്ചായത്തംഗം പി ആര്‍ രാമചന്ദ്രന്‍പിള്ള, കോന്നി തഹല്‍സീദാര്‍ ശ്രീകുമാര്‍, അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ്, ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ബൈജു കൃഷ്ണന്‍, റാന്നി ഡിഎഫ്ഒ എം ഉണ്ണികൃഷ്ണന്‍, വടശേരിക്കര റേഞ്ച് ഓഫീസര്‍ ബി വേണുകുമാര്‍, റാന്നി റേഞ്ച് ഓഫീസര്‍ ആര്‍ അധീഷ്, റാന്നി ആര്‍ആര്‍റ്റി ഡപ്യൂട്ടി ലിതേഷ് മാത്യു, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗിരി, തണ്ണിത്തോട് സിഐ അബ്ദുൽ റഹ്മാന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















