Kerala

പെരുമ്പാവൂരില്‍ ലോലിപോപ്പ് മിഠായികള്‍ കഴിച്ച 12 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

വേങ്ങൂര്‍ മാര്‍കൗമ സ്‌കൂളീലെ 5, 7 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികള്‍ക്ക് മിഠായി നല്‍കിയ സ്ഥാപനം ആരോഗ്യ വകുപ്പ് പൂട്ടിച്ചു.

പെരുമ്പാവൂരില്‍ ലോലിപോപ്പ് മിഠായികള്‍ കഴിച്ച 12 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു
X

കൊച്ചി: പെരുമ്പാവൂര്‍ വേങ്ങൂരില്‍ ലോലിപോപ്പ് ഇനത്തില്‍പെട്ട മിഠായികള്‍ കഴിച്ച 12 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.വേങ്ങൂര്‍ മാര്‍കൗമ സ്‌കൂളീലെ 5, 7 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പിന്നീട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കി പിന്നീട് വിട്ടയച്ചു. കുട്ടികള്‍ക്ക് മിഠായി നല്‍കിയ സ്ഥാപനം ആരോഗ്യ വകുപ്പ് പൂട്ടിച്ചു. മിഠായി കഴിച്ച ഉടനെ വിദ്യാര്‍ഥികള്‍ക്ക് വയറുവേദനയും ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളോട് കാര്യം തിരക്കിയപ്പോഴാണ് സമീപത്ത കടയില്‍ നിന്നും ലോലിപോപ്പ് വാങ്ങി കഴിച്ച വിവരം പറയുന്നത് തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മിഠായി വില്‍പന നടത്തിയ കടയ്ക്ക് ലൈസസ് ഇല്ലായിരുന്നുവെന്നും ഇതേ തുടര്‍ന്ന് കട പൂട്ടിച്ചതായും ഫുഡ് ആന്റ് സേഫ്റ്റി ഓഫിസര്‍ മുരളീധരന്‍ തേജസ് ന്യൂസിനോട് പറഞ്ഞു. മില്‍ക്ക് റൂഹ് എന്ന് ലോലിപോപ്പാണ് കുട്ടികള്‍ കഴിച്ചത്.കടയില്‍ നിന്നും പിടിച്ചെടുത്ത ഇതിന്റെ സാമ്പിള്‍ കാക്കനാട് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു, പരിശോധന ഫലം കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it