തിരുവനന്തപുരത്തെ ഹോട്ടലില്‍ ഭക്ഷ്യവിഷബാധ; ഒമ്പതുപേർ ആശുപത്രിയില്‍

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി ഹോട്ടല്‍ പൂട്ടിച്ചു.

തിരുവനന്തപുരത്തെ ഹോട്ടലില്‍ ഭക്ഷ്യവിഷബാധ; ഒമ്പതുപേർ ആശുപത്രിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ അട്ടക്കുളങ്ങരയിലുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷണം കഴിച്ച ഒന്‍പതുപേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി ഹോട്ടല്‍ പൂട്ടിച്ചു.

പുലര്‍ച്ചെ നാല് മണിക്ക് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ഒന്‍പതു പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിരുവനന്തപുരം സ്വദേശിയായ അനസും സുഹ്യത്തുക്കളും കുടുബാംഗങ്ങളും വിഴിഞ്ഞം പള്ളിയില്‍ നിന്നും മടങ്ങവെയാണ് ഹോട്ടലില്‍ കയറിയത്. ഹോട്ടലില്‍ നിന്നും ദോശയും ചിക്കന്‍കറിയും കഴിച്ചതോടെ കുട്ടികളില്‍ ചിലര്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് മറ്റുള്ളവര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

RELATED STORIES

Share it
Top