Kerala

പ്രളയ ഫണ്ട് തട്ടിപ്പ്: നാലാം പ്രതി അന്‍വറും ഭാര്യയും അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി

ഇരുവരും പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം. സര്‍ക്കാര്‍ ഫണ്ടാണെന്നു അറിഞ്ഞുകൊണ്ടാണ് ഇരുവരുടെയും ജോയിന്റ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതെന്നു കോടതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരാവേണ്ടത് അനിവാര്യമാണെന്നു കോടതി വ്യക്തമാക്കി

പ്രളയ ഫണ്ട് തട്ടിപ്പ്: നാലാം പ്രതി അന്‍വറും ഭാര്യയും അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി
X

കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ മൂന്നാംപ്രതി എം എം അന്‍വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നാലാം പ്രതിയും അന്‍വറിന്റെ ഭാര്യയുമായ കൗലത്തിന്റെ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. ഇരുവരും പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം. സര്‍ക്കാര്‍ ഫണ്ടാണെന്നു അറിഞ്ഞുകൊണ്ടാണ് ഇരുവരുടെയും ജോയിന്റ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതെന്നു കോടതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരാവേണ്ടത് അനിവാര്യമാണെന്നു കോടതി വ്യക്തമാക്കി.

രണ്ടു പേരെയും അറസ്റ്റ് ചെയ്യണം. ചോദ്യം ചെയ്ത ശേഷം അന്നു തന്നെ കോടതിയില്‍ ഹാജരാക്കണം. ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുന്ന കൗലത്തിന് വിചാരണക്കോടതി ജാമ്യം അനുവദിക്കണം. അന്‍വറിന്റെ കാര്യത്തില്‍ കോടതിക്ക് നിയമാനുസൃത തീരുമാനമെടുക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇരുവരുടേയും പേരിലുള്ള അക്കൗണ്ടിലേക്ക് രണ്ട് തവണകളായി പത്ത് ലക്ഷത്തി നാല്‍പ്പതിനായിരം രുപ കൈമാറ്റം ചെയ്യപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മൂന്നു മാസത്തോളമായി ഇരുവരും ഒളിവിലാണ്.

Next Story

RELATED STORIES

Share it