Kerala

പ്രളയ ഫണ്ട് തട്ടിപ്പും ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ ആത്മഹത്യയും: അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ച് സിപിഎം

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കര്‍ഷകത്തൊഴിലാളി യൂനിയന്‍ നേതാവു കൂടിയായ പി എം ഇസ്മയില്‍, പി ആര്‍ മുരളി എന്നിവരടങ്ങിയ കമ്മിഷനെ നിയമിച്ചത്.പ്രളയദുരിതാശ്വാസ നിധിയില്‍ നിന്നു 27 ലക്ഷത്തോളം രൂപ വെട്ടിച്ചതായിട്ടാണ് ക്രൈംബ്രാഞ്ചിന്റെ ഇതുവരെയുള്ള കണ്ടെത്തല്‍. കുറ്റാരോപിതരായ തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം എം അന്‍വര്‍, ഭാര്യ കൗലത്ത് അന്‍വര്‍, മറ്റൊരു ലോക്കല്‍ കമ്മിറ്റിയംഗം നിധിന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് ഒരാഴ്ച മുന്‍പു പുറത്താക്കിയിരുന്നു.അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയില്‍ നിന്നും അന്‍വറിനെയും കൗലത്തിനെയും പുറത്താക്കിയിട്ടുണ്ട്.

പ്രളയ ഫണ്ട് തട്ടിപ്പും ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ ആത്മഹത്യയും: അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ച് സിപിഎം
X

കൊച്ചി: സിപിഎം അംഗങ്ങളുള്‍പ്പെട്ട എറണാകുളത്തെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പും ലോക്കല്‍ കമ്മിറ്റിയംഗം സിയാദിന്റെ ആത്മഹത്യയും അന്വേഷിക്കാന്‍ സിപിഎം പാര്‍ട്ടി കമ്മിഷന്‍ രൂപീകരിച്ചു.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കര്‍ഷകത്തൊഴിലാളി യൂനിയന്‍ നേതാവു കൂടിയായ പി എം ഇസ്മയില്‍, പി ആര്‍ മുരളി എന്നിവരടങ്ങിയ കമ്മിഷനെ നിയമിച്ചത്.പ്രളയദുരിതാശ്വാസ നിധിയില്‍ നിന്നു 27 ലക്ഷത്തോളം രൂപ വെട്ടിച്ചതായിട്ടാണ് ക്രൈംബ്രാഞ്ചിന്റെ ഇതുവരെയുള്ള കണ്ടെത്തല്‍.

കുറ്റാരോപിതരായ തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം എം അന്‍വര്‍, ഭാര്യ കൗലത്ത് അന്‍വര്‍, മറ്റൊരു ലോക്കല്‍ കമ്മിറ്റിയംഗം നിധിന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് ഒരാഴ്ച മുന്‍പു പുറത്താക്കിയിരുന്നു.അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയില്‍ നിന്നും അന്‍വറിനെയും കൗലത്തിനെയും പുറത്താക്കിയിട്ടുണ്ട്.സിയാദിന്റെ ആത്മഹത്യ കുറിപ്പില്‍ സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ഹുസൈന്‍,തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി ജയചന്ദ്രന്‍,കുന്നേപറമ്പ് ബ്രാഞ്ച് സെക്രട്ടറി നിസാര്‍ എന്നിവര്‍ക്കെതിരെയാണ് പരാമര്‍ശിച്ചിരിക്കുന്നത്.പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളായ അന്‍വറും നിധിനും കളമശേരി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കല്‍ കമ്മിറ്റിയംഗങ്ങളാണ്.

അന്‍വറിന്റെ ഭാര്യ കൗലത്ത് ഡയറക്റ്റര്‍ ബോര്‍ഡ് അംഗമായ സിപിഎം നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്കും സക്കീര്‍ ഹുസൈന്‍ സെക്രട്ടറിയായ ഇതേ ഏരിയാകമ്മിറ്റിയുടെ അധികാര പരിധിയില്‍ പെട്ടതാണ്. അയ്യനാട് ബാങ്കില്‍ കൗലത്തിന്റെ അക്കൗണ്ട് വഴി അന്‍വര്‍ ദുരിതാശ്വാസ ഫണ്ടില്‍ നിന്നു പണം വകമാറ്റിയെടുത്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറും തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ സിയാദ് ജീവനൊടുക്കിയതും അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പുമായി ബന്ധുക്കള്‍ രംഗത്തെത്തിയതും.

Next Story

RELATED STORIES

Share it