സംസ്ഥാനത്തെ അനധികൃത പരസ്യബോര്‍ഡുകള്‍ പത്തു ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി
തദ്ദേശ സെക്രട്ടറിമാര്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തി. ആറ് സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചെങ്കിലും നടപടി ഉണ്ടായില്ല.പാതയോരത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കാന്‍ ഉത്തരവിട്ടിട്ടും നീക്കം ചെയ്തവ തിരിച്ചു വരുന്നു. പത്ത് ദിവസത്തിനു ശേഷം അവശേഷിക്കുന്ന അനധികൃത ബോര്‍ഡുകള്‍ സംബന്ധിച്ച് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ഉണ്ടാകുമെന്നും പിഴ ഈടാക്കുമെന്നും കോടതി നിര്‍ദേശിച്ചു

കൊച്ചി: സംസ്ഥാനത്തെ അനധികൃത പരസ്യബോര്‍ഡുകളും കൊടികമാനങ്ങളും തോരണങ്ങളും പത്തു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. പത്തോളം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും തദ്ദേശ സെക്രട്ടറിമാര്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. ആറ് സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചെങ്കിലും നടപടി ഉണ്ടായില്ല.പാതയോരത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കാന്‍ ഉത്തരവിട്ടിട്ടും നീക്കം ചെയ്തവ തിരിച്ചു വരികയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.ത്രിതല സംവിധാനത്തില്‍ ഉത്തരവുകള്‍ നടപ്പാക്കുന്നതിന് പരിമിതികള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.പത്ത് ദിവസത്തിനു ശേഷം അവശേഷിക്കുന്ന അനധികൃത ബോര്‍ഡുകള്‍ സംബന്ധിച്ച് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ഉണ്ടാകുമെന്നും പിഴ ഈടാക്കുമെന്നും കോടതി നിര്‍ദേശിച്ചു
തദ്ദേശ ഭരണ സെക്രട്ടറിമാരും ഫീല്‍ഡ് ഉദ്യോഗസ്ഥരും ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍മാര്‍ പരിശോധന നടത്തി ഉറപ്പ് വരുത്തണം.നീക്കം ചെയ്യുന്ന ബോര്‍ഡുകള്‍ പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നില്ലെന്നും സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണം. പിഴ ഈടാക്കി ബോര്‍ഡുകള്‍ ബന്ധപ്പെട്ടവരെ തന്നെ ഏല്‍പ്പിക്കണം.അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിനു ഡിജിപി നിര്‍ദേശം നല്‍കണം.കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം നിയമിതരായ രണ്ട് നോഡല്‍ ഓഫിസര്‍മാര്‍ തീര്‍ത്തും പരാജയമാണെന്ന് വിലയിരുത്തിയ കോടതി പുതിയ നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചു.ജില്ലകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരെയും നഗരങ്ങളില്‍ റീജ്യണല്‍ അര്‍ബന്‍ ഡയറക്ടര്‍മാരെയും നോഡല്‍ ഓഫീസര്‍മാരായി നിയമിക്കണം.നോഡല്‍ ഓഫിസര്‍മാര്‍ ഫോണ്‍ നമ്പരും ഇ-മെയില്‍ വിലാസവും മറ്റും പൊതു ജന ശ്രദ്ധയ്ക്കായി പ്രസിദ്ധീകരിക്കണം. നിയമലംഘനം കണ്ടാല്‍ മൂന്നു ദിവസത്തിനകം പൊതുജനങ്ങള്‍ നോഡല്‍ ഓഫിസര്‍മാരെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
RELATED STORIES
പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക്...
15 March 2023 8:30 AM GMT