യുനിവേഴ്സിറ്റി കോളജിലെ അക്രമം: അഞ്ച് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും യൂണിവേഴ്സിറ്റി കോളജിൽ അക്രമം നടത്തിയതിനുമാണ് അറസ്റ്റ്.

യുനിവേഴ്സിറ്റി കോളജിലെ അക്രമം: അഞ്ച് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പോലിസ് നടത്തിയ റെയ്ഡിൽ അഞ്ച് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും യൂണിവേഴ്സിറ്റി കോളജിൽ അക്രമം നടത്തിയതിനുമാണ് അറസ്റ്റ്. അജ്മൽ, അമൽ മുഹമ്മദ്, ശംഭു, വിഗ്നേഷ്, സുനിൽ എന്നിവരെയാണ് തിരുവനന്തപുരം ഡിസിപി ആർ ആദിത്യയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിതിയിട്ടുള്ളത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഉച്ചയ്ക്ക് ശേഷമായിരുന്നു പരിശോധന. അക്രമ ദൃശ്യങ്ങളിൽ നിന്നുമാണ് ഇവരെ തിരിച്ചറിഞ്ഞതെന്ന് പോലിസ് അറിയിച്ചു. 5 പേരും യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളാണ്. കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളിൽ 13 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. റോഡ് ഉപരോധിച്ചതിനും അതിക്രമം നടത്തിയതിനും കണ്ടാലറിയാവുന്ന അറുപത് പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top