Kerala

അഞ്ച് ജില്ലകളിലെ സബ് കലക്ടര്‍മാരെ മാറ്റി; മുഹമ്മദ് ഹനീഷ് തൊഴില്‍ സെക്രട്ടറി

തിരുവനന്തപുരം സബ് കലക്ടര്‍ കെ ഇമ്പാശേഖറിനെ കേരള ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് വകുപ്പ് ജോയിന്റ് കമ്മീഷണറാവും. ദേവികുളം സബ് കലക്ടര്‍ വി ആര്‍ രേണുരാജ്, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരെ പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരായി മാറ്റിനിയമിക്കും.

അഞ്ച് ജില്ലകളിലെ സബ് കലക്ടര്‍മാരെ മാറ്റി; മുഹമ്മദ് ഹനീഷ് തൊഴില്‍ സെക്രട്ടറി
X

തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, ദേവികുളം, കോഴിക്കോട്, ഒറ്റപ്പാലം സബ് കലക്ടര്‍മാരെ മാറ്റിനിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം സബ് കലക്ടര്‍ കെ ഇമ്പാശേഖറിനെ കേരള ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് വകുപ്പ് ജോയിന്റ് കമ്മീഷണറാവും. ദേവികുളം സബ് കലക്ടര്‍ വി ആര്‍ രേണുരാജ്, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരെ പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരായി മാറ്റിനിയമിക്കും. ആലപ്പുഴ സബ് കലക്ടര്‍ വി ആര്‍ കെ തേജാ മൈലവാരപ്പൂവിനെ വിനോദസഞ്ചാര വകുപ്പ് അഡീഷനല്‍ ഡയറക്ടറായി നിയമിക്കും.

കെടിഡിസി മാനേജിങ് ഡയറക്ടറുടെ അധികചുമതല കൂടി ഇവര്‍ വഹിക്കും. കോഴിക്കോട് സബ് കലക്ടര്‍ വി വിഘ്‌നേശ്വരി കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാവും. എ പി എം മുഹമ്മദ് ഹനീഷിനെ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നികുതി (എക്‌സൈസ്) വകുപ്പ് സെക്രട്ടറി, ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എന്നീ ചുമതലകള്‍കൂടി അദ്ദേഹം വഹിക്കും. ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഡോ.പി സുരേഷ് ബാബു ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്റ് സെക്രട്ടറിയാവും. കെ ടി വര്‍ഗീസ് പണിക്കരാണ് പുതിയ ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിച്ച അല്‍കേഷ്‌കുമാര്‍ ശര്‍മയെ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറായി നിയമിക്കും.

സ്മാര്‍ട്ട് സിറ്റി കൊച്ചി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, വ്യവസായ (കൊച്ചി-ബംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ ചുമതല കൂടി ഇദ്ദേഹം വഹിക്കും. അവധി കഴിഞ്ഞ് തിരികെ പ്രവേശിച്ച നവജോത് ഖോസയെ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായി നിയമിക്കും. അവധി കഴിഞ്ഞെത്തിയ ജോഷി മൃണ്‍മയി ശശാങ്കിനെ ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടറാക്കും. ഭൂജല വകുപ്പ് ഡയറക്ടറുടെയും ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെയും നാഷനല്‍ ഹൈഡ്രോളജി, ഡ്രിപ്പ് പ്രൊജക്ടുകളുടെയും ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതല കൂടി അദ്ദേഹം വഹിക്കും.

Next Story

RELATED STORIES

Share it