അഴീക്കോട് മീന്‍കുന്ന് ബീച്ചില്‍ മല്‍സ്യബന്ധന തോണി രണ്ടായി പിളര്‍ന്നു
BY NSH12 Sep 2021 10:39 AM GMT

X
NSH12 Sep 2021 10:39 AM GMT
കണ്ണൂര്‍: അഴീക്കോട് മീന്‍കുന്ന് ബീച്ചില്‍ മല്‍സ്യബന്ധന തോണി തകര്‍ന്നു. തോണി രണ്ടായി പിളര്‍ന്നുമാറിയെങ്കിലും മല്‍സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് മീന്‍കുന്ന് ഭാഗത്ത് കടലില്‍ ഫൈബര്‍ തോണി അപകടത്തില്‍പ്പെട്ടത്. തോണി മുഴുവനായും തകര്‍ന്നു. ആളപായമില്ല. പി കെ സ്മനേഷിന്റെ തോണിയാണ് തകര്‍ന്നത്. സ്മനേഷ്, പ്രത്യുഷ്, ഷിഖീഷ് എന്നിവരാണ് അപകടസമയം തോണിയിലുണ്ടായിരുന്നത്.

രണ്ടുപേര്‍ പ്രഥമികചികില്‍സ തേടി. കടല്‍ പ്രക്ഷുബ്ദമായിരുന്നതിനാലാണ് അപകടം സംഭവിച്ചത്. കരയ്ക്ക് സ്മീപത്ത് അപകടം നടന്നതിനാലാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് സാഹസം കൂടാതെ രക്ഷപ്പെടാനായത്. അപകടം നടന്ന സ്ഥലവും മല്‍സ്യത്തൊഴിലാളികളുടെ വീടും കെ വി സുമേഷ് എംഎല്‍എ സന്ദര്‍ശിച്ചു. ഫിഷറീസ് ഉദ്യോഗസ്ഥരുമായി അപകട സംഭവം ചര്‍ച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു.
Next Story
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT