- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മല്‍സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കാലാവധി നീട്ടി; കിന്‍ഫ്രയുടെ ഭൂമി തിരികെ ഏറ്റെടുക്കും
തിരുവനന്തപുരം: കേരള സംസ്ഥാന മല്‍സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി 28.09.2021 മുതല്‍ ആറുമാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കിന്‍ഫ്ര പാലക്കാട് ജില്ലയില്‍ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിനു പാട്ടത്തിനു നല്‍കിയതില്‍ ഉപയോഗിക്കാതെ ശേഷിക്കുന്ന 226.21 ഏക്കര്‍ ഭൂമി തിരികെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
സേവന നികുതിയായ 2.13 കോടി രൂപയും ഭൂമി അനുവദിച്ചതു മുതല്‍ ലീസ് പ്രീമിയം അടയ്ക്കുന്നതിന്റെ കാലതാമത്തിനുള്ള പലിശ ചേര്‍ത്തുള്ള 7.07 കോടി രൂപയും ഇളവു ചെയ്ത് ലീസ് പ്രീമിയം തുകയും 10 ശതമാനം വാര്‍ഷിക പലിശയും ഉള്‍പ്പെടെ 27.59 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി.
ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ
സെപ്റ്റിക്ക് ടാങ്ക് ക്ലീനിങ്ങിനിടെ അപകടമരണം സംഭവിച്ച എറണാകുളം, പെരുമ്പാവൂര്‍, കണ്ണമ്പിള്ളി സുന്ദരി അറുമുഖത്തിന്റെ മകന്‍ ജ്യോതിഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കും. സ്വീവറേജ് ജോലികളില്‍ ഏര്‍പ്പെടവെ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്.
ജില്ലകളില്‍ പ്രൊജക്ട് മാനേജ്‌മെന്റ് യൂനിറ്റുകള്‍
കേരളാ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ടിന് 14 ജില്ലകളില്‍ ജില്ലാ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റുകള്‍ രൂപീകരിക്കുന്നതിന് അനുമതി നല്‍കി. 93 നഗര തദ്ദേശ സ്ഥാപനങ്ങളില്‍ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകളും സ്‌റ്റേറ്റ് പ്രൊജക്ട് മാനേജ്‌മെന്റ് യൂനിറ്റില്‍ പ്രൊജക്ട് ഹെഡ് (ഐ ടി), പ്രൊജക്ട് ഹെഡ് (ഇന്‍ഫ്രാസ്ട്രക്ച്ചര്‍) എന്നീ തസ്തികകളും അനുവദിക്കും.
നിയമനം
കേരള സ്‌റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി തമിഴ്‌നാട് കേഡറില്‍ സേവനം അനുഷ്ഠിക്കവെ സ്വയം വിരമിച്ച സന്തോഷ് ബാബു ഐഎഎസ്സിനെ നിയമിക്കാന്‍ തീരുമാനിച്ചു.
ബസ് സ്റ്റാന്റ് നിര്‍മാണത്തിന് ഒരു ഹെക്ടര്‍ ഭൂമി
ഹോസ്ദുര്‍ഗ് താലൂക്കില്‍ ചീമേനി ഗ്രാമപ്പഞ്ചായത്തിന് ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിന് ഒരു ഹെക്ടര്‍ ഭൂമി നല്‍കും. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള പ്ലാന്റിംഗ് ആവശ്യത്തിന് ഉപയോഗിക്കാത്ത ഭൂമി പാട്ടം റദ്ദാക്കി തിരിച്ചെടുത്ത് ആര്‍ ഒന്നിന് നൂറു രൂപ എന്ന സൗജന്യനിരക്കില്‍ വാര്‍ഷിക പാട്ടത്തിന് 30 വര്‍ഷത്തേയ്ക്ക് നിബന്ധനകളോടെയാണ് നല്‍കുക.
RELATED STORIES
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് ഒരുങ്ങി ട്രംപ്...
14 Dec 2024 11:26 AM GMTസംഭലില്‍ എവിടെയാണ് ഭരണഘടന, ബിജെപി സംരക്ഷിക്കുന്നത് മനുസ്മൃതി;...
14 Dec 2024 11:09 AM GMTഅധ്യാപകനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു
14 Dec 2024 11:09 AM GMTമംഗളവനത്തില്‍ മധ്യവയസ്കന്റെ നഗ്ന മൃതദേഹം; കണ്ടെത്തിയത് ഗേറ്റിലെ...
14 Dec 2024 11:02 AM GMTപ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; കോഴിക്കോട് യുവതിയ്ക്ക്...
14 Dec 2024 10:53 AM GMTദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സോക് യോളിനെ ഇംപീച്ച് ചെയ്ത്...
14 Dec 2024 10:39 AM GMT