വിഴിഞ്ഞത്ത് കാണാതായ നാല് മല്‍സ്യതൊഴിലാളികളെ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി

പുല്ലുവിള സ്വദേശികളായ യേശുദാസന്‍, ആന്റണി, പുതിയതുറ സ്വദേശികളായ ബെന്നി, ലൂയിസ് എന്നിവരെയാണ് കണ്ടെത്തിയത്. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

വിഴിഞ്ഞത്ത് കാണാതായ നാല് മല്‍സ്യതൊഴിലാളികളെ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ നാല് മല്‍സ്യതൊഴിലാളികളെ കണ്ടെത്തി. അവശനിലയിലായ ഇവരെ കരയ്‌ക്കെത്തിച്ചു. ഇവര്‍ സഞ്ചരിച്ച ബോട്ട് ഉള്‍ക്കടലില്‍ കുടുങ്ങി കിടക്കുകയായിരുന്നു.

പുല്ലുവിള സ്വദേശികളായ യേശുദാസന്‍, ആന്റണി, പുതിയതുറ സ്വദേശികളായ ബെന്നി, ലൂയിസ് എന്നിവരെയാണ് കണ്ടെത്തിയത്. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികളാണ് ഇവര്‍. നീണ്ടകരയിൽ നിന്നും മൽസ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് കാണാതായ മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്.

RELATED STORIES

Share it
Top