ആദ്യ ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസ്: ബിജു രാധാകൃഷ്ണനെയും മാതാവിനെയും ഹൈക്കോടതി വെറുതെ വിട്ടു
തെളിവുകളുടെ അഭാവത്തിലാണ് ഇരുവരെയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വെറുതെ വിട്ടിരിക്കുന്നത്.2006 ഫെബ്രുവരി മൂന്നിനാണ് കൊട്ടാരക്കരയിലെ ബിജുവിന്റെ വീട്ടിലെ കുളിമുറിയില്‍ രശ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ സെഷന്‍സ് കോടതി 2014 ജനുവരിയിലാണ് ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. സ്ത്രീധനത്തിന് വേണ്ടി പീഡിപ്പിച്ചതിനായിരുന്നു ബിജുവിന്റെ മാതാവ് രാജമ്മാളിനെ ശിക്ഷിച്ചത്

കൊച്ചി: ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ബിജു രാധാകൃഷ്ണനെയും മാതാവ് രാജമ്മാളിനെയും ഹൈക്കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് ഇരുവരെയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വെറുതെ വിട്ടിരിക്കുന്നത്.2006 ഫെബ്രുവരി മൂന്നിനാണ് കൊട്ടാരക്കരയിലെ ബിജുവിന്റെ വീട്ടിലെ കുളിമുറിയില്‍ രശ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. രശ്മിക്കു മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം വലിച്ചിഴച്ചു കുളിമുറിയിലെത്തിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസില്‍ സെഷന്‍സ് കോടതി 2014 ജനുവരിയിലാണ് ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കായിരുന്നു ശിക്ഷ. സ്ത്രീധനത്തിന് വേണ്ടി പീഡിപ്പിച്ചതിനായിരുന്നു ബിജുവിന്റെ മാതാവ് രാജമ്മാളിനെ മൂന്നുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴക്കും ശിക്ഷിച്ചിരുന്നത്. തുടര്‍ന്ന് തിരുവനന്തപരും പൂജപ്പുര സെന്‍ട്രല്‍ ജെയിലില്‍ തടവു ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും ഇതില്‍ തനിക്ക് നേരിട്ട് ഹാജരായി വാദം നടത്താന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബിജു രാധാകൃഷ്ണന്‍ ജയില്‍ സൂപ്രണ്ട് മുഖേ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.തുടര്‍ന്ന് കോടതി അനുമതി നല്‍കിയതോടെ ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ നേരിട്ട് ഹാജരായി കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു ബിജുവിന്റെ വാദം. തനിക്കെതിരെ തെളിവുകളില്ലെന്നും കുട്ടി മാത്രമാണ് സാക്ഷിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രോസിക്യൂഷന്റെ വാദംവിശ്വാസ യോഗ്യമല്ലെന്നുമാണ് ബിജു രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചത്. സോളാര്‍ കേസിലെ പ്രതിയാണ് ബിജു രാധാകൃഷ്ണന്.സോളാര്‍ കേസിലെ മറ്റൊരു പ്രതിയായ സരിത എസ് നായര്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയിരുന്നുവെങ്കിലും കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നതിനാല്‍ ബിജു രാധാകൃഷ്ണന് സോളാര്‍ കേസില്‍ ജാമ്യം ലഭിച്ചിരുന്നില്ല.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT