Kerala

എറണാകുളം പുത്തന്‍കുരിശില്‍ തീപ്പിടിത്തം

എറണാകുളം പുത്തന്‍കുരിശില്‍ തീപ്പിടിത്തം
X

കൊച്ചി: എറണാകുളം പുത്തന്‍കുരിശ് ബസ് സ്റ്റാന്‍ഡിനു സമീപം തീപ്പിടിത്തം. ലേഡീസ് ഫാന്‍സി ഷോപ്പിനാണ് തീപ്പിടിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.

സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ്. നാട്ടുകാരും പോലിസും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Next Story

RELATED STORIES

Share it