സാമ്പത്തിക പ്രതിസന്ധി: ചെറുകിട വിതരണക്കാര്‍ക്ക് സപ്ലൈകോ നല്‍കാനുള്ളത് കോടികള്‍
കഴിഞ്ഞ ആഗസ്ത് മുതലുള്ള പണമാണ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. കുടിശ്ശിക 200 കോടി രൂപയോളം രൂപ വരും. സപ്ലൈകോയുടെ സംസ്ഥാനത്തുടനീളമുള്ള ഔട്ട്‌ലെറ്റുകളിലേക്ക് പ്രധാനമായും ചെറുകിടവിതരണക്കാരാണ് സാധനങ്ങള്‍ എത്തിക്കുന്നത്.

തിരുവനന്തപുരം: സിവില്‍ സപ്ലൈസിന് കീഴിലുള്ള സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ ചെറുകിട വിതരണക്കാര്‍ക്ക് സപ്ലൈകോ നല്‍കാനുള്ളത് കോടികള്‍. കഴിഞ്ഞ ആഗസ്ത് മുതലുള്ള പണമാണ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. കുടിശ്ശിക 200 കോടി രൂപയോളം രൂപ വരും. സപ്ലൈകോയുടെ സംസ്ഥാനത്തുടനീളമുള്ള ഔട്ട്‌ലെറ്റുകളിലേക്ക് പ്രധാനമായും ചെറുകിടവിതരണക്കാരാണ് സാധനങ്ങള്‍ എത്തിക്കുന്നത്. 1,300ലധികം ചെറുകിടവിതരണക്കാരാണ് സംസ്ഥാനത്തുള്ളത്. ചെറിയ ലാഭവിഹിതം മാത്രം നല്‍കുന്ന വന്‍കിട ഉല്‍പാദകരെ സഹായിക്കുന്ന സപ്ലൈകോ, ചെറുകിടവിതരണക്കാരെ അവഗണിക്കുകയാണെന്നാണ് പരാതി.
പണം ഇനിയും ലഭിച്ചില്ലെങ്കില്‍ ഏപ്രില്‍ മാസം മുതല്‍ വില്‍പനകേന്ദ്രത്തിലേക്കുള്ള വിതരണം നിര്‍ത്തിവയ്ക്കാനാണ് ചെറുകിട വിതരണക്കാരുടെ തീരുമാനം. സാമ്പത്തികപ്രതിസന്ധിയില്‍ കഴിയുന്ന സപ്ലൈകോയെ ഇത് പ്രതികൂലമായി ബാധിക്കും. കൂടാതെ വിഷു വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭിക്കുന്നതിനും തടസമുണ്ടാവുമെന്നാണ് ആശങ്ക. അതേസമയം, എത്രയും പെട്ടെന്ന് കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്നാണ് സപ്ലൈകോ അധികൃതര്‍ പറയുന്നത്.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT