- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശമ്പളം പിടിക്കാനുള്ള ഉത്തരവിൽ ഇനിയൊരു പുനപ്പരിശോധനയില്ല: ധനമന്ത്രി
പിടിച്ചെടുക്കുന്ന ശമ്പളം തിരിച്ച് കൊടുക്കും. അത് എങ്ങനെ വേണമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിൽ ഇനി ഒരു പുനപ്പരിശോധനയും ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ശമ്പളം പിടിക്കാൻ തീരുമാനം സർക്കാർ എടുത്തതാണ്. സാലറി ചലഞ്ച് എന്ന ആശയത്തോട് പ്രതിപക്ഷമടക്കം പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനം സർക്കാരിന് എടുക്കേണ്ടിവന്നതെന്നും ധനമന്ത്രി പറഞ്ഞു.
പിടിച്ചെടുക്കുന്ന ശമ്പളം തിരിച്ച് കൊടുക്കും. അത് എങ്ങനെ വേണമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. പിടിച്ചെടുക്കുന്ന ശമ്പളം തിരിച്ച് കൊടുക്കാൻ പല മാർഗ്ഗങ്ങളുണ്ട്. ചിലർക്കു പിഎഫിൽ ലയിപ്പിക്കും. അതെല്ലാം അന്നത്തെ സാമ്പത്തിക സ്ഥിതി പരിഗണിച്ചു ചെയ്യും. എങ്ങനെ തിരിച്ച് കൊടുക്കുമെന്ന് ആലോചിക്കാൻ ഇനിയും ആറ് മാസം ഉണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് വ്യത്യസ്തമായ നടപടിയാണ് കേരളത്തിൽ സ്വീകരിച്ചത്. അവിടെ ഡിഎ കട്ട് ചെയ്യുകയാണ് ചെയ്തത്. സംസ്ഥാനം ഡിഎ കുടിശിക നൽകും. സർക്കാർ ഉത്തരവ് കത്തിച്ചു കൊണ്ടുള്ള അദ്ധ്യാപക സംഘടനയുടെ പ്രതിഷേധം അതിര് കടന്നതാണ്. വേതനം ഇല്ലാതെ സാധാരണക്കാർ വീട്ടിലിരിക്കുമ്പോളാണ് അദ്ധ്യാപക സംഘടനകൾ ശമ്പളം പിടിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















